മനോജ് വധം: വിക്രമനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍

തലശ്ശേരി: മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കണ്ണൂ൪ ജയിലിൽ റിമാൻഡിൽ കഴിയുന്ന വിക്രമൻെറ ശരീരത്തിൽ തറച്ച ബോംബ് ചീളുകൾ കണ്ടത്തൊനുള്ള പരിശോധനക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ജില്ലാ സെഷൻസ് കോടതി മുമ്പാകെ പ്രോസിക്യൂഷൻ വാദിച്ചത്.
ഈ ആവശ്യം പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അതേസമയം, റിമാൻഡിൽ കഴിയുന്ന മാലൂരിലെ പ്രഭാകരനെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻെറ ആവശ്യമെങ്കിലും 10 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. പ്രഭാകരന് മാതാവിനെയും ഭാര്യയെയും കാണാൻ ജില്ലാ ജഡ്ജി വി. ഷ൪സി സമയം അനുവദിച്ചു. വിദഗ്ധ ചികിത്സ വേണമെന്ന ആവശ്യം പ്രതിഭാഗം വീണ്ടും കോടതിയിൽ ഉന്നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.