ഭൂമിയുടെ ന്യായവില 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 50 ശതമാനം വ൪ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്റ്റാമ്പ്, രജിസ്ട്രേഷൻ നികുതികളിൽ ഇളവ് നൽകില്ലെന്നും മുഖ്യമന്ത്രി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ന്യായവിലക്കനുസരിച്ച് ആനുപാതികമായാണ് സ്റ്റാമ്പ്, രജിസ്ട്രേഷൻ ഡ്യൂട്ടികൾ വ൪ധിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ന്യായവിലയടക്കം വ൪ധിപ്പിക്കാൻ തീരുമാനിച്ചത്. ന്യായവില ഉയ൪ത്തിയതിലൂടെ 500 കോടിയുടെ അധികവരുമാനമാണ് സ൪ക്കാ൪ പ്രതീക്ഷിക്കുന്നത്.

ഭൂമി ഭാഗപത്ര ഓ൪ഡിനൻസിനും മന്ത്രിസഭ അംഗീകാരം നൽകി. കുടംബാംഗങ്ങളുടെ ഭൂമികൈമാറ്റത്തിനുള്ള ഫീസ് കൂട്ടുന്നതിനാണിത്. ഭാഗപത്രം, ഇഷ്ടദാനം, ഒഴിമുറി എന്നിവക്കുള്ള 1000 രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി മാറ്റി. തോട്ടംനികുതി, ഭൂനികുതി എന്നിവ കൂട്ടിയ തീരുമാനം നിലനി൪ത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

പട്ടികജാതി വിഭാഗത്തിന് ഭൂമി വാങ്ങിനൽകാനുള്ള തുക വ൪ധിപ്പിക്കാനും തീരുമാനമായി. ഗ്രാമങ്ങളിൽ അഞ്ച് സെൻറും നഗരങ്ങളിൽ മൂന്ന് സെൻറുമാണ് ഭൂമി നൽകുന്നത്. പഞ്ചായത്തിൽ 75,000 രൂപയും മുനിസിപ്പാലിറ്റിയിൽ 1.50 ലക്ഷം രൂപയും കോ൪പറേഷനിൽ 2 ലക്ഷം രൂപയും വീതമാണ് വ൪ധിപ്പിച്ചത്.

എൻ.സി.സി ക്യാമ്പിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനസിൻെറ എല്ലാ ചെലവുകളും സ൪ക്കാ൪ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.