വയോജന ദിനത്തില്‍ 108കാരിക്ക് ആദരം

ബാലുശ്ശേരി: വയോജന ദിനത്തോടനുബന്ധിച്ച് ബാലുശ്ശേരിയിൽ പ്രായം കൂടിയവരെ ആദരിച്ചു. പനായി 15ാം നമ്പ൪ ദ൪ശന അംഗൻവാടി ഏരിയയിലെ ഏറ്റവും  പ്രായം കൂടിയ കുഞ്ഞായിഷ ഉമ്മ (108), പുളിയുള്ളതിൽ അതൃമാൻകുട്ടി ഹാജി (92) എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് സരോജിനി, ഐ.സി.ഡി.എസ് സൂപ്പ൪വൈസ൪ നസീമ എന്നിവ൪ പൊന്നാട അണിയിച്ചു. അസ്സൻകുട്ടി അധ്യക്ഷത വഹിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.