രുചി വൈവിധ്യത്തിനായി ഒരു പരിശീലനകളരി

തൃക്കരിപ്പൂര്‍: ചില്ലി ചിക്കനും ചിക്കന്‍ ചില്ലിയും ഒന്നല്ളെന്ന് എത്ര പേര്‍ക്ക് അറിയാം? എന്നാല്‍, പടന്ന തേക്കെകാട്ടെ വീട്ടമ്മമാര്‍ക്ക് അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല. ചിക്കന്‍ ചില്ലിയില്‍ മാത്രമാണ് മൂന്നുതരം സോസുകള്‍ ഉപയോഗിക്കുന്നത്. ചില്ലി ചിക്കനില്‍ അത് ഉപയോഗിക്കില്ല. പടന്ന തേക്കേകാട് അജയ കലാനിലയം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് രുചി വൈവിധ്യത്തിന്‍െറ ചെപ്പുതുറന്നത്. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ദിവസം മുഴുവന്‍ അടുക്കളയില്‍ കഴിയേണ്ടതില്ളെന്ന് വീട്ടമ്മമാര്‍ മനസ്സിലാക്കി. പരിശീലനം ലഭിച്ചപ്പോള്‍ ഹൈദരാബാദ് ബിരിയാണി ഉണ്ടാക്കാന്‍ അവര്‍ക്ക് രണ്ടര മണിക്കൂര്‍ ധാരാളമാണ്. പതിവ് നെയ്ച്ചോര്‍ ബിരിയാണികള്‍ക്ക് പുറമേ ബേണ്‍ഡ് റൈസ്, ഫ്രൈഡ് റൈസ് എന്നിവ തയാറാക്കാനും അവര്‍ പഠിച്ചു. മലയാളിത്തമുള്ള ആഹാരസാധനങ്ങള്‍ പച്ചക്കറിയുടെ വേറിട്ട മുറിക്കലിലൂടെ കൂടുതല്‍ ആകര്‍ഷകവും ആസ്വാദ്യകരവുമാക്കാമെന്ന് അവര്‍ തിരിച്ചറിഞ്ഞു. 18 മുതല്‍ 35 വരെ പ്രായമുള്ള 60 സ്ത്രീകളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ചൈനീസ് വിഭവങ്ങള്‍, കേക്കുകള്‍, പലഹാരങ്ങള്‍ എന്നിവ ഉണ്ടാക്കാനും പരിശീലിപ്പിച്ചു. പത്ത് പേരടങ്ങുന്ന ആറ് ഗ്രൂപ്പുകള്‍ തമ്മില്‍ വിഭവങ്ങള്‍ തയാറാക്കല്‍ മത്സരവും സംഘടിപ്പിക്കുകയുണ്ടായി. രണ്ടര മണിക്കൂര്‍കൊണ്ട് ആറിനം വിഭവങ്ങള്‍ തയാറാക്കുന്ന ചലഞ്ചില്‍ പെപ്പര്‍ ആലു, ബട്ടര്‍ ചിക്കന്‍, ക്രിസ്പി ബീഫ്, ഹൈദരാബാദ് ബിരിയാണി, പുഡിങ്, കസ്റ്റാഡ്, ന്യൂഡില്‍സ്, സലാഡ് തുടങ്ങി 30ഓളം വിഭവങ്ങള്‍ ഒരുക്കി. 40 ദിവസത്തെ പരിശീലന പരിപാടിക്കുള്ള വിഭവങ്ങള്‍ മുഴുവന്‍ കിറ്റ്സ് എത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.