ഭൂമി കൈയേറ്റം കണക്കുകള്‍ മറച്ചുവെച്ച് അധികൃതരുടെ കള്ളക്കളി

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ൪ഷങ്ങളായി നടക്കുന്ന സ൪ക്കാ൪ ഭൂമി കൈയേറ്റത്തെക്കുറിച്ച കണക്കുകൾ മറച്ചുവെച്ച് റവന്യൂ അധികൃതരുടെ കള്ളക്കളി. കൈയേറിയ ഭൂമിയുടെ വിവരങ്ങൾ വെളിപ്പെടുത്താതെ കൈയേറ്റക്കാ൪ക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് അധികൃത൪ സ്വീകരിച്ചിരിക്കുന്നത്.
അധികാരകേന്ദ്രങ്ങളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഒത്താശയോടെ ജില്ലയിൽ കൈയേറ്റം വ്യാപകമാണെന്ന റിപ്പോ൪ട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃത൪ മടിക്കുന്നത്. 1977ന് ശേഷം 2010 വരെ ജില്ലയിൽ 90,000 ഹെക്ടറോളം ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. 2007ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ നടത്തിയ ദൗത്യത്തിന് ശേഷവും കൈയേറ്റം കുറഞ്ഞിട്ടില്ല.
മൂന്നാറിൽ ഏറ്റെടുത്ത മൂന്ന് റിസോ൪ട്ടുകളുടെ ഭൂമി തിരിച്ചുകൊടുക്കാനുള്ള ¥ൈഹകോടതി വിധി കൈയേറ്റക്കാ൪ക്ക് ഊ൪ജം പകരുകയും ചെയ്തു. 2007ന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൈയേറിയ സ൪ക്കാ൪ ഭൂമിയുടെ കണക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും റവന്യൂ അധികൃത൪ നൽകാൻ തയാറല്ല. തിരിച്ചുപിടിച്ചെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ കണക്ക് മാത്രമാണ് നൽകിയത്. 2007 മുതൽ  ഇതുവരെ ജില്ലയിൽ സ൪ക്കാ൪ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് റിപ്പോ൪ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം, കൈയേറ്റം നടന്ന പ്രദേശങ്ങൾ, കൈയേറിയ ഭൂമിയുടെ അളവ്, ഏതെല്ലാം സ൪ക്കാ൪ വകുപ്പുകളുടെ ഭൂമിയാണ് കൈയേറിയത്,  എത്രമാത്രം തിരിച്ചുപിടിച്ചു, കൈയേറ്റത്തിന് ഉത്തരവാദികൾ ആരെല്ലാം, ഇവ൪ക്കെതിരെ സ്വീകരിച്ച നടപടികൾ തുടങ്ങിയ വിവരങ്ങളാണ് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടത്. എന്നാൽ, പ്രസക്തമായ ഈ ചോദ്യങ്ങളിൽനിന്നെല്ലാം സമ൪ഥമായി ഒഴിഞ്ഞുമാറുന്നതാണ് ലാൻഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ പേരിൽ ലഭിച്ച മറുപടി. 2007ന് ശേഷം കൈയേറിയ ഭൂമി സബ് കലക്ട൪, ഡിവിഷനൽ ഓഫിസ൪, തഹസിൽദാ൪മാ൪, വില്ളേജ് ഓഫിസ൪മാ൪, സ്പെഷൽ റവന്യൂ ഓഫിസ൪ എന്നിവരുടെ നേതൃത്വത്തിൽ ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ സ൪ക്കാറിലേക്ക് ഏറ്റെടുക്കാൻ നിയമനടപടി സ്വീകരിച്ചുവരുന്നുവെന്ന് പറയുമ്പോഴും എത്രമാത്രം ഭൂമി കൈയേറിയെന്ന് വെളിപ്പെടുത്താൻ തയാറാകാത്തത് ദുരൂഹമാണ്.
എന്നാൽ, 2007 മുതൽ 2011 വരെ 4941.583 ഹെക്ടറും 2011 ജൂലൈ 11ന് ശേഷം 91 കേസുകളിലായി 783.02 ഹെക്ടറും ഒഴിപ്പിച്ചെടുത്തതായി മറുപടിയിൽ അവകാശപ്പെടുന്നു. 2007ന് ശേഷം ആയിരക്കണക്കിന് ഹെക്ട൪ കൈയേറിയിട്ടുണ്ടെന്നും ഇപ്പോഴും കൈയേറ്റം നടക്കുന്നുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകളും പരിസ്ഥിതി പ്രവ൪ത്തകരുടെ പഠനങ്ങളും സൂചിപ്പിക്കുന്നത്. പക്ഷേ, വിവരാവകാശ രേഖ വിശ്വസിച്ചാൽ തന്നെ തിരിച്ചുപിടിക്കാനായത് 5700 ഹെക്ടറോളം മാത്രമാണ്. തിരിച്ചുപിടിച്ചെന്ന് പറയുന്ന ഭൂമിയുടെ വിവരങ്ങൾ നൽകിയിട്ടുമില്ല. കൈയേറ്റക്കാരെയും അവ൪ക്കെതിരായ നടപടികളെയും കുറിച്ച ചോദ്യത്തിന് 2009ലെ ലാൻഡ് കൺസ൪വൻസി ആക്ട് (അമൻറ്മെൻറ്) പ്രകാരം ഭൂ സംരക്ഷണസേനയുടെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചുവരുന്നുവെന്ന ഒഴുക്കൻ മറുപടി മാത്രമാണ് അധികൃത൪ക്കുള്ളത്.
കൈയേറ്റം സംബന്ധിച്ച മറ്റ് ചോദ്യങ്ങൾക്കെല്ലാം ഒഴിപ്പിച്ചെടുത്ത ഭൂമിയുടെ അളവ് ആവ൪ത്തിക്കാൻ മാത്രമെ ബന്ധപ്പെട്ടവ൪ക്ക് കഴിയുന്നുള്ളൂ. വൻകിടക്കാരും റിസോ൪ട്ട് മാഫിയയും വൻതോതിൽ സ൪ക്കാ൪ ഭൂമി കൈയേറിക്കൊണ്ടിരിക്കേ ഇതുസംബന്ധിച്ച കൃത്യമായ കണക്ക് റവന്യൂ വകുപ്പിൻെറ കൈയിൽ പോലുമില്ലാത്തതാണ് ഈ  ഒഴിഞ്ഞുമാറ്റത്തിന് പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.