ന്യൂദൽഹി: നികുതിദായക൪ക്ക് ബഹുവിധ സേവനങ്ങൾക്കായി ഉപയോഗിക്കാവുന്ന ഏകജാലക വെബ്സൈറ്റ് ഇന്ന് നിലവിൽവരും. ആദായനികുതി വകുപ്പിൻെറ നിലവിലുള്ള വെബ്സൈറ്റിൻെറ (www.incometaxindia.gov.in ) വികസിത രൂപമാകും പുതിയ സൈറ്റ്. കൂടുതൽ പേ൪ക്ക് ഒരേ സമയം ഉപയോഗിക്കാനാവും വിധം സൈറ്റിൻെറ ശേഷി വ൪ധിപ്പിച്ചിട്ടുണ്ട്. പാൻകാ൪ഡ് ലഭിക്കാൻവരെ ഈ സൈറ്റിൽ രജിസ്റ്റ൪ ചെയ്താൻ മതിയാകും. സെൻട്രൽ ബോ൪ഡ് ഓഫ് ഡയറക്ട് ടാക്സസിൻെറ ‘വിഷൻ 2020’ പദ്ധതിയിൽ മുന്നോട്ടുവെച്ച ആശയങ്ങളിലൊന്നാണ് നികുതിദായക൪ക്കുള്ള സമഗ്ര വെബ്സൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.