കേരളത്തിലൊരിടത്തും പട്ടിണിമരണമില്ല –മന്ത്രി ജയലക്ഷ്മി

തിരുവനന്തപുരം: താൻ ആദിവാസികളുടെ നിൽപ് സമരപന്തൽ സന്ദ൪ശിച്ചാൽ സമരം തീരുമെങ്കിൽ അതിന് തയാറാണെന്നും പ്രശ്നങ്ങൾ തീ൪ക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പി.കെ.ജയലക്ഷ്മി ‘മാധ്യമ’ത്തോടു പറഞ്ഞു. ജയലക്ഷ്മി ഇതുവരെ സമരപ്പന്തൽ സന്ദ൪ശിക്കുകയോ സമരം ഒത്തുതീ൪പ്പാക്കാൻ ശ്രമിക്കുകയോ ചെയ്തില്ളെന്ന സി.കെ.ജാനുവിൻെറ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവ൪. സമരം ആരംഭിച്ചപ്പോൾമുതൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ആഗസ്റ്റ് അഞ്ചിന് നടന്ന ച൪ച്ചയിൽ സമരനേതാക്കൾ  ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സ൪ക്കാ൪ അംഗീകരിച്ചു. അവരുടെ ആവശ്യങ്ങളിൽ പെസ ആക്ട് (പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ് ആക്ട്) പോലെയുള്ളവ സാങ്കേതികമായി നടപ്പാക്കാൻ പ്രയാസമുണ്ട്.ആദിവാസികൾക്ക് സ്വയംഭരണാധികാരമുള്ള ഗ്രാമസഭകൾ വേണമെന്ന ആവശ്യം ഈ ആക്ടിൻെറ കീഴിൽ വരും.
നിലവിൽ ഝാ൪ഖണ്ഡിൽ മാത്രമാണ് ഇത്തരം ആദിവാസി ഗ്രാമസഭകളുള്ളത്. ഇതേക്കുറിച്ച് സെപ്റ്റംബ൪ മൂന്നിന് ചേ൪ന്ന മന്ത്രിസഭാ യോഗം വിശദമായി ച൪ച്ച നടത്തി. സ്വയംഭരണാധികാര ആദിവാസി ഗ്രാമസഭകൾ നടപ്പാക്കാൻ  മാ൪ഗരേഖ തയാറാക്കാൻ പ്രിൻസിപ്പൾ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
വയനാട്ടിലെന്നല്ല, കേരളത്തിലൊരിടത്തും ആദിവാസികൾക്കിടയിൽ പട്ടിണിമരണമില്ല. മഴക്കാലത്തെ നാലുമാസവും ഓണത്തിനും പ്രത്യേക ഭക്ഷണകിറ്റ് നൽകിയിരുന്നു. 14ാം സാമ്പത്തിക കമീഷന് നൽകിയ ശിപാ൪ശയിൽ അടിയ, പണിയ ,മലപ്പുലയ, മലപണ്ടാരം, അറനാടൻ തുടങ്ങിയ വിഭാഗങ്ങൾക്കു പുറമെ കാട്ടുനായ്ക്ക൪,ചോലനായ്ക്ക൪,കാട൪, കുറുമ്പ൪, കുറുമ൪ തുടങ്ങി സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേകാനുകൂല്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഗോത്രമഹാസഭ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ തയാറാണ്. പ്രായോഗികമാക്കാനാവശ്യമായ ചെറിയ കാലതാമസം മാത്രമാണുള്ളതെന്നും ജയലക്ഷ്മി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.