മദ്യനയം അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകളെ സഹായിക്കാനെന്ന് ബാര്‍ ഉടമകള്‍

കൊച്ചി: മദ്യ വിൽപനയിലെ സാമ്പത്തിക കുത്തകാവകാശത്തിനും അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലകളെ സഹായിക്കാനും വേണ്ടിയാണ് സംസ്ഥാന സ൪ക്കാ൪ പുതിയ മദ്യനയമുണ്ടാക്കിയിട്ടുള്ളതെന്ന്  ബാ൪ ഉടമകൾ. ബിവറേജസ് കോ൪പറേഷൻ ഒൗട്ട്ലെറ്റുകൾ നിലനി൪ത്തുകയും വൻകിട ഹോട്ടലുകൾക്ക് മാത്രം ബാറുകൾക്ക് അനുമതി നൽകുകയും ചെയ്യുന്നത് വിവേചനം തന്നെയാണെന്നും ബാ൪ ഉടമകൾ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. മദ്യംനയം ചോദ്യം ചെയ്യുന്ന ഹരജികളിൽ സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലമാണ് ഉടമകൾ സമ൪പ്പിച്ചത്.
വ്യാഴാഴ്ച ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻെറ ബെഞ്ചിന് മുന്നിൽ കേസ് പരിഗണനക്കത്തെും. ബിവറേജസ് ഒൗട്ട്ലെറ്റിൽനിന്ന് കുപ്പി വാങ്ങിക്കൊണ്ടു പോവുന്നത് മദ്യപാനത്തിൻെറ തോത് വ൪ധിപ്പിക്കുമെന്ന് ബാറുടമകൾ പറയുന്നു. ഒരു വ൪ഷത്തേക്ക് നൽകുന്ന ബാ൪ ലൈസൻസിന് ഉപാധികളില്ല. അതിനാൽ ഇടക്ക് റദ്ദാക്കാനുമാവില്ല. ഒരു വിജ്ഞാപനത്തിലൂടെ മദ്യനയം പ്രഖ്യാപിക്കുന്നതിന് സാധുതയുമില്ല. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. മദ്യവിൽപന ശാലകൾ നടത്തുന്നതിനെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടില്ല. ബാ൪ ഹോട്ടലുകളിലെ 80 ശതമാനം വിൽപനയും ബാറിനെ ആശ്രയിച്ചാണ്. ഇതാണ് ഉടമകളുടെയും ജീവനക്കാരുടെയും ഉപജീവനമാ൪ഗം. അതിനാൽ, മദ്യവ്യവസായം മൗലികാവകാശമല്ളെന്ന വാദം നിലനിൽക്കുന്നതല്ളെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.നിലവാരമില്ലാത്തതെന്ന കാരണത്താൽ ലൈസൻസ് പുതുക്കേണ്ടതില്ളെന്ന മദ്യനയത്തിലെ തീരുമാനം ചോദ്യം ചെയ്ത് സമ൪പ്പിച്ച ഹരജികളും വ്യാഴാഴ്ച കോടതി പരിഗണിക്കും.
അടഞ്ഞുകിടക്കുന്ന ബാറുകളുടെ ലൈസൻസ് അപേക്ഷകൾ പരിഗണിക്കാൻ നി൪ദേശം നൽകണമെന്നാവശ്യപ്പെടുന്ന ബാ൪ ഉടമകളുടെ അപ്പീൽ ബുധനാഴ്ച കോടതിക്ക് മുന്നിലത്തെിയെങ്കിലും ശനിയാഴ്ച പരിഗണിക്കാനായി ജസ്റ്റിസ് കെ. ടി. ശങ്കരൻ, ജസ്റ്റിസ് പി. ഡി. രാജൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മാറ്റി. ബാറുകളുടെ നിലവാര പരിശോധന നടത്തണമെന്ന ഉത്തരവിനെ എതി൪ത്ത് ടി.എൻ. പ്രതാപൻ എം.എൽ.എ സമ൪പ്പിച്ച കക്ഷിചേരൽ ഹരജിയും കോടതി ശനിയാഴ്ച പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.