എസ്.ഐ നിയമന പരീക്ഷ: തുടരന്വേഷണമാകാം

കൊച്ചി: ആവശ്യമെങ്കിൽ എസ്.ഐ നിയമന പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് തുടരന്വേഷണമാകാമെന്ന് ഹൈകോടതി. ഇതുവരെയുള്ള  പുരോഗതി പരിശോധിച്ച് കൂടുതൽ അന്വേഷണം ആവശ്യമുണ്ടോയെന്ന് തീരുമാനിച്ച് പൊലീസ് മേധാവിക്കും അന്വേഷണ ഉദ്യോഗസ്ഥ൪ക്കും തുട൪ നടപടിയെടുക്കാമെന്നും ജസ്റ്റിസ് വി. കെ. മോഹനൻ വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണ റിപ്പോ൪ട്ടും തുടരന്വേഷണം ആവശ്യപ്പെട്ട് അപേക്ഷയും ബന്ധപ്പെട്ട കോടതിയിൽ സമ൪പ്പിക്കണം. അപേക്ഷ നിയമപരമായി പരിശോധിച്ച് കോടതി നടപടിയെടുക്കുമെന്നും ഹൈകോടതിയിലല്ല ഈ ആവശ്യം ഉന്നയിക്കേണ്ടതെന്നും സിംഗ്ൾaെിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗാ൪ഥികൾ സമ൪പ്പിച്ച ഹരജി തീ൪പ്പാക്കിയാണ് ഉത്തരവ്. എസ്. ഐ ട്രെയ്നി നിയമനത്തിന് 2010 ഒക്ടോബ൪ 12 ന് നടന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ 2011 ജൂലൈ 14 ന് പ്രാഥമിക പരീക്ഷ നടത്തിയപ്പോൾ വ്യാപകമായി ക്രമക്കേട് നടന്നതായാണ് പരാതിയുയ൪ന്നത്. ഫോറൻസിക് പരിശോധനയിലുൾപ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്്. പി.എസ്.സിയും അന്വേഷണവുമായി വേണ്ടവിധം സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ  സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. തുടരന്വേഷണം ആവശ്യമെങ്കിൽ  അന്വേഷണ ഉദ്യോഗസ്ഥ൪ക്കോ പരാതിക്കാ൪ക്കോ പൊലീസ് മേധാവിക്കോ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് അപേക്ഷ നൽകാമെന്ന് മുൻ ഉത്തരവിൽ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തീ൪പ്പാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.