തിരുവനന്തപുരം: കുരുന്ന് ജീവനുകൾക്ക് അപകടക്കെണിയൊരുക്കി സ്കൂൾവാഹനങ്ങളുടെ വേഗപരിധി ഉയ൪ത്തി. മണിക്കൂറിൽ 40 കിലോമീറ്റ൪ വേഗം എന്ന നിബന്ധന 50 കിലോമീറ്ററായി ഉയ൪ത്തിയതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്.
സ്കൂൾ മാനേജ്മെൻറുകളുടെ പരാതി പരിഗണിച്ചാണ് സംസ്ഥാന ട്രാൻസ്പോ൪ട്ട് അതോറിറ്റി (എസ്.ടി.എ) വേഗപരിധി ഉയ൪ത്തിയത്. സ്കൂൾ ബസുകളുടെ മരണപ്പാച്ചിലിനിടെ നിരവധി കുട്ടികളുടെ ജീവൻ പൊലിഞ്ഞ സാഹചര്യത്തിലാണ് നേരത്തേ വേഗനിയന്ത്രണം കൊണ്ടുവന്നത്.
മറ്റ് വാഹനങ്ങൾക്കെല്ലാം നഗരങ്ങളിലെ പരമാവധി വേഗത 35 മുതൽ 40 കിലോമീറ്ററാണെന്നിരിക്കെ സ്കൂൾ ബസിന് ഇളവ് നൽകിയതും വിമ൪ശത്തിനിടയാക്കിയിട്ടുണ്ട്. തിരക്കൊഴിഞ്ഞ നിരത്തുകളിൽ പോലും പരമാവധി വേഗം 50 കിലോമീറ്ററാണെന്നിരിക്കേ സ്കൂൾ മാനേജ്മെൻറിൻെറ ആവശ്യം അംഗീകരിച്ചത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് ആരോപണം. നഗരങ്ങളിലെ സ്കൂളുകളാണ് പ്രധാനമായും സ്വന്തം ബസുപയോഗിക്കുന്നത്. 15 വ൪ഷത്തിലധികം പഴക്കമുള്ള ബസുകളാണ് പല സ്കൂളുകളും ഉപയോഗിക്കുന്നത്. ഇതും അപകടസാധ്യത വ൪ധിപ്പിക്കുന്നു. സി.ബി.എസ്.സി സ്കൂൾ മാനേജ്മെൻറ് അസോസിയേഷനും കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷനുമാണ് വേഗപരിധി ഉയ൪ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലത്തെിക്കാൻ കഴിയുന്നില്ളെന്നും ടോപ് ഗിയറിൽ വാഹനം ഓടിക്കാൻ കഴിയുന്നില്ളെന്നുമായിരുന്നു പരാതി. ഡ്രെവ൪മാരുടെ പ്രായപരിധി കുറക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.