തിരുവനന്തപുരം : കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നടത്താൻ പോകുന്ന കേരള യാത്രയിൽ 10 കോടി രൂപ പാ൪ട്ടി ഫണ്ട് പിരിക്കാൻ തീരുമാനം. നവംബ൪ 4 ന് കാസ൪ഗോട്ട് ആരംഭിച്ച് ഡിസംബ൪ 2 നു തിരുവനന്തപുരത്ത് അവസാനിക്കുന്ന വാഹന യാത്രയാണ് ഉദ്ദേശിക്കുന്നത്.
ഓരോ ബൂത്ത് കമ്മിറ്റിയും 15000 രൂപ പിരിക്കണം. ഇത്രയും രൂപക്കുള്ള കൂപ്പണുകൾ കെ.പി.സി.സി അടിച്ചു കൊടുക്കും. 15000 രൂപയിൽ കെ.പി.സി.സിക്ക് 5000, ഡി.സി.സിക്ക് 2000, ബ്ളോക്കിന് 2000, മണ്ഡലം കമ്മിറ്റിക്ക് 1000 എന്നിങ്ങനെയാണ് വിഹിതം. പിരിക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 5000 രൂപ എടുക്കാം.
ബുധനാഴ്ച ചേ൪ന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ഇതിന്‍്റെ രൂപ രേഖ അവതരിപ്പിച്ചു. ഒക്ടോബ൪ 2 മുതൽ 15 വരെ ശുചീകരണവും പ്ളാസ്റ്റിക് നി൪മാ൪ജ്ജന പ്രചാരണവും നടത്താൻ യോഗം തീരുമാനിച്ചു. സ൪ക്കാരിന്‍്റെ മദ്യ നയത്തിന് അനുകൂലമായി പ്രചരണം നടത്താനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു.
സദാചാര മുദ്രാവാക്യം കൊണ്ട് മാത്രം തെരഞ്ഞെടുപ്പുകളിൽ പാ൪ട്ടി രക്ഷപ്പെടുമെന്ന് കരുതേണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ യോഗത്തിൽ തുറന്നടിച്ചു. രാഷ്ര്ടീയമായി കരുത്താ൪ജ്ജിക്കേണ്ട പരിപാടികളാണ് ആവിഷ്കരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പാ൪ട്ടിയും സ൪ക്കാരും എതി൪ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന പ്രചാരണം ആശങ്കാ ജനകമാണെന്ന് ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ പറഞ്ഞു. ബി.ജെ.പി കേരളത്തിൽ അതിശക്തമായി അംഗത്വ പ്രചാരണം നടത്താൻ പോകുകയാണ്. 5 മാസം ഇതിനായി നീക്കി വെച്ചിരിക്കുകയാണ്. പാ൪ട്ടി പ്രസിഡൻറ് അമിത് ഷാ ഇതിനായി കേരളത്തിൽ വന്നു. കോൺഗ്രസിന്‍്റെ മെമ്പ൪ഷിപ് കാമ്പൈൻ ഡിസംബ൪ 31 നു കാലാവധി തീരും. യു.ഡി.എഫ് അധികാരത്തിൽ വീണ്ടും വരുമെന്ന പ്രതീതി ശക്തമായി ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് അങ്ങിനെ ഒരു അന്തരീക്ഷം ഉണ്ടായത് .ഗ്രൂപ്പ് ഉണ്ടെങ്കിലും ഐക്യം ഉണ്ടായിരുന്നു . എന്നാൽ അടുത്ത പാ൪ട്ടിയും സ൪ക്കാരും തമ്മിലെ ബന്ധം സംബന്ധിച്ച് മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നടക്കുന്ന ച൪ച്ച സുഖകരമല്ല. കെ.പി.സി.സി പ്രസിഡൻറ് മുൻകൈ എടുത്ത് സമവായം ഉണ്ടാക്കണമെന്ന് സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
ഒരാൾ മാത്രം ശരിയും മറ്റുള്ളവരെല്ലാം തെറ്റുമെന്ന സമീപനം ശരിയല്ളെന്ന് പി.സി വിഷ്ണു നാഥ് പറഞ്ഞു. വി.എസ് മാത്രമാണ് ശരിയെന്നും മറ്റുള്ളവരെല്ലാം തെറ്റാണെന്നും ഉള്ള പ്രചാരണമാണ് സി.പി എമ്മിനെ പൊളിച്ചത്. ഇതേ കുഴിയിൽ കോൺഗ്രസ്സും വീഴരുതെന്ന് വിഷ്ണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.