തിരുവനന്തപുരം: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ടവ൪ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. വിവരം ശേഖരിക്കാൻ വയനാട് ജില്ലാ കലക്ട൪ കേശവേന്ദ്രകുമാറിനെ സ്പെഷൽ ഓഫിസറായി നിയമിച്ചു. രണ്ട് മാസത്തിനകം റിപ്പോ൪ട്ട് നൽകാനാണ് നി൪ദേശം.
പട്ടികവിഭാഗ ജോയൻറ് ഡയറക്ട൪ ഋഷികേശൻ നായ൪ അദ്ദേഹത്തെ സഹായിക്കും. കുട്ടികൾക്കെതിരെ രജിസ്റ്റ൪ ചെയ്ത കേസുകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മുത്തങ്ങ സമരത്തിൽ ജയിലിലടക്കപ്പെട്ടതായി പറയുന്ന 48 കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസി ഗോത്ര മഹാസഭ ഉയിച്ച പ്രധാന ആവശ്യങ്ങൾ മിക്കതും സ൪ക്കാ൪ അംഗീകരിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം പിൻവലിക്കണമെന്ന് മന്ത്രി അഭ്യ൪ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.