ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണൽ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. സ്റ്റേ വേണമെന്ന കേരളത്തിൻെറ ആവശ്യം കോടതി തള്ളി. സാമ്പത്തിക കാര്യങ്ങൾപോലെ പരിസ്ഥിതി സംരക്ഷണവും പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ഖേഹാ൪ അധ്യക്ഷനായ സുപ്രീംകോടതിയിലെ ഫോറസ്റ്റ് ബെഞ്ച്, കേസിലെ കക്ഷികൾക്ക് നോട്ടീസയക്കാൻ ഉത്തരവിട്ടു. കേസ് അടുത്തമാസം 13ന് വീണ്ടും പരിഗണിക്കും.
വിഴിഞ്ഞം തുറമുഖത്തിൻെറ പരിസ്ഥിതി അനുമതിയും തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിലെ ഭേദഗതിയും ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് ജൂലൈ 17ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഹരിത ട്രൈബ്യൂണലിൻെറ ചെന്നൈ പ്രാദേശിക ബെഞ്ച് പരിഗണിച്ചിരുന്ന വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഹരജികളെല്ലാം ഡൽഹി പ്രിൻസിപ്പൽ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. അതിനെതിരെ തുറമുഖ കമ്പനിയും സംസ്ഥാന സ൪ക്കാറുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജൂലൈ 17ലെ വിധി ശരിയല്ളെന്നും പ്രിൻസിപ്പൽ ബെഞ്ച് ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നുമാണ് തുറമുഖ കമ്പനിയുടെയും സംസ്ഥാന സ൪ക്കാറിൻെറയും വാദം. ഒരിടത്ത് കേട്ടുകൊണ്ടിരിക്കുന്ന കേസുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ ട്രൈബ്യൂണൽ അധ്യക്ഷന് അധികാരമില്ളെന്നും തുറമുഖ കമ്പനിക്കുവേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു.
ഹൈകോടതിയെക്കാൾ താഴെയുള്ള ട്രൈബ്യൂണലിന് തീരദേശസംരക്ഷണ നിയമത്തിൽ ജുഡീഷ്യൽ റിവ്യൂ നടത്താനും അധികാരമില്ല. അതിനാൽ ജൂലൈ 17ലെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാന സ൪ക്കാറിനുവേണ്ടി ഹാജരായ മുതി൪ന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാലും സ്റ്റാൻഡിങ് കോൺസൽ ജോജി സ്കറിയയും സമാനമായ വാദം ഉന്നയിച്ചു. ഹരിത ട്രൈബ്യൂണലിൽ അഞ്ചംഗ ബെഞ്ച് വാദം കേട്ട് നൽകിയ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾ ഇത്തരത്തിൽ സ്റ്റേ ചെയ്യുകയാണെങ്കിൽ അവ൪ക്ക് ഒരുവിഷയത്തിലും തീരുമാനമെടുക്കാനാവില്ല.
ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രീംകോടതിക്കും 226ാം വകുപ്പ് പ്രകാരം ഹൈകോടതിക്കും മാത്രമേ ജുഡീഷ്യൽ റിവ്യൂവിന് അധികാരമുള്ളൂവെന്നതിനെ വലിയ വീക്ഷണകോണിലൂടെയാണ് കാണേണ്ടത്. നിയമങ്ങളെ ചോദ്യം ചെയ്യാൻ എൻ.ജി.ടിക്ക് അധികാരമില്ളെന്നല്ല അതിൻെറ അ൪ഥമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.