ആന്ധ്ര തലസ്ഥാനം വിജയവാഡയിലേക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൻെറ തലസ്ഥാനം വിജയവാഡയിലേക്ക്. ഫലഭൂയിഷ്ഠവും കാ൪ഷികസമ്പന്നവുമായ വിജയവാഡ മേഖലയിലായിരിക്കും തലസ്ഥാനമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. ജനവികാരത്തിൻെറ പ്രതിഫലനമാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.  പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ പാ൪ട്ടികൾ  ഇക്കാര്യം  നിയമസഭയിൽ വോട്ടിനിട്ട് തീരുമാനിക്കണമെന്ന്  അഭിപ്രായപ്പെട്ടു. നായിഡുവിന് വലിയ പിന്തുണയുള്ള ആന്ധ്രയുടെ തീരപ്രദേശമാണ് വിജയവാഡ. എന്നാൽ, കൂടുതൽ  വികസന പ്രവ൪ത്തനങ്ങൾ നടക്കേണ്ട റായലസീമയിലേക്ക് തലസ്ഥാനം മാറ്റുന്നത് ഉചിതമാകുമെന്ന അഭിപ്രായം ആ മേഖലയിൽനിന്നുള്ള നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.