മുന്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി അന്തരിച്ചു

ന്യൂഡൽഹി: മുൻ അറ്റോണി ജനറൽ ഗുലാം ഇസാജി വഹൻവതി (ജി.ഇ. വഹൻവതി -65) അന്തരിച്ചു. ഹൃദയാഘാതത്തെ തുട൪ന്നാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളത്തെുട൪ന്ന് കുറെക്കാലമായി ചികിത്സയിലായിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ രണ്ടാമതും അധികാരത്തിലത്തെിയതിനെ തുട൪ന്ന് 2009ലാണ് വഹൻവതിയെ രാജ്യത്തെ ഏറ്റവും ഉയ൪ന്ന നിയമ ഉദ്യേഗസ്ഥനായ അറ്റോണി ജനറൽ പദവിൽ നിയമിച്ചത്. ഒന്നാം യു.പി.എ സ൪ക്കാറിൻെറ കാലത്ത് അഞ്ചു വ൪ഷം സോളിസിറ്റ൪ ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. മൂന്നു വ൪ഷ കാലാവധി അവസാനിച്ചതിനെ തുട൪ന്ന് 2012ൽ അദ്ദേഹത്തെ രണ്ടു വ൪ഷത്തേക്ക് പുന൪നിയമിച്ചു. കേന്ദ്രത്തിലെ ഭരണമാറ്റത്തത്തെുട൪ന്ന് ഇക്കൊല്ലം മേയ് 27ന് പദവി രാജിവെക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ അഡ്വക്കറ്റ് ജനറലായും പ്രവ൪ത്തിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.