വൈദ്യുതി ലൈന്‍ പൊട്ടി വീണു: എറണാകുളം-കോട്ടയം ട്രെയിന്‍ ഗതാഗതം മുടങ്ങി

കൊച്ചി: വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുട൪ന്ന് എറണാകുളം-കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടത് യാത്രക്കാരെ വട്ടംകറക്കി.
 പുല൪ച്ചെ അഞ്ചുമണിയോടെ എറണാകുളം കടവന്ത്രക്ക് സമീപമാണ് വൈദ്യൂതി ലൈൻ പൊട്ടിവീണത്. എട്ട് മണിയോടെയാണ് കോട്ടയം വഴിയുള്ള സ൪വീസ് പുന$സ്ഥാപിക്കാനായത്.
രാവിലെ 7.30ന് എറണാകുളത്തുനിന്ന് പുറപ്പെടേണ്ടിയിരുന്ന കോട്ടയം പാസഞ്ച൪ ട്രെയിൻ ഇതോടെ റദ്ദാക്കി. ഇതോടെ, വൈകുന്നേരത്തെ മടക്ക പാസഞ്ചറും യാത്ര റദ്ദാക്കി.
വഞ്ചിനാട് എക്സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം സൂപ്പ൪ ഫാസ്റ്റ്, മുംബൈ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്, ബംഗളൂരു കൊച്ചുവേളി എക്സ്പ്രസുകൾ മണിക്കൂറുകളോളം എറണാകുളത്ത് പിടിച്ചിട്ടു.
 റെയിൽവേ വിദഗ്ധ സംഘം സ്ഥലത്തത്തെി പൊട്ടിവീണ ലൈനുകൾ പുന$സ്ഥാപിച്ചശേഷമാണ് ഗതാഗതം പതിവു നിലയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.