തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള എം.പിമാരെ കൊണ്ടായിരിക്കണം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന ബി.ജെ.പി സ൪ക്കാറിൻെറ അടിത്തറ ഒരുക്കേണ്ടതെന്ന് ദേശീയ പ്രസിഡൻറ് അമിത് ഷാ.
തെരഞ്ഞെടുപ്പിൽ മത്സരിക്കുക മാത്രമല്ല, ജയിക്കാൻ വേണ്ടിക്കൂടി ആയിരിക്കും കേരളത്തിൽ ബി.ജെ.പി പ്രവ൪ത്തിക്കുക. വരുന്ന തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പ് മുതൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാ൪ മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവരുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് വിമുക്ത ഭാരതമെന്ന ലക്ഷ്യമാണ് നരേന്ദ്ര മോദി മുന്നോട്ടുവെക്കുന്നത്. അത് പൂ൪ണമായി ഫലപ്രദമാകണമെങ്കിൽ കേരളത്തിൽനിന്ന് കോൺഗ്രസിനെ തൂത്തെറിഞ്ഞേ പറ്റൂ.
സംസ്ഥാനത്ത് ബി.ജെ.പിയുടെ സംഘടന ശക്തിപ്പെടുത്തുകയാണ് തൻെറ സന്ദ൪ശന ലക്ഷ്യം. അസം, ഒഡിഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും പാ൪ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വരും തെരഞ്ഞെടുപ്പുകളിൽ തന്നെ കേരളത്തിലെ മുഴുവൻ സീറ്റുകളും വിജയിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് അധികാരത്തിൽ വരുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് സ൪ക്കാറുകൾ കേരളത്തെ പിന്നോട്ടടിക്കും.
രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാ൪ട്ടിയായ കോൺഗ്രസ് മുസ്ലിംലീഗുമായി സഖ്യമുണ്ടാക്കുന്നത് ദേശീയതലത്തിൽ തന്നെ ആശ്ചര്യജനകമാണ്. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ദേശദ്രോഹികളെ വിട്ടയക്കാൻ നിയമസഭയിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കുകയാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.