ദിവസം എട്ടു മണിക്കൂര്‍ ഡ്യൂട്ടി,വര്‍ഷം മൂന്നും നാലും ചിത്രം,ഇഷ്ടം പോലെ അവധിദിനങ്ങള്‍ -അക്ഷയ് കുമാര്‍

മുംബൈ: വ൪ഷത്തിൽ മൂന്നും നാലും ചിത്രങ്ങളിൽ അഭിനയിക്കാൻ തനിക്കൊരു പ്രയാസവുമില്ലെന്ന് നടൻ അക്ഷയ് കുമാ൪. ഇതിനിടക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാനും സുന്ദരമായി സമയം കണ്ടെത്തുന്നുവെന്നും അദ്ദേഹം പറയുന്നു.


കഴിഞ്ഞ 24 വ൪ഷമായി ഈ രംഗത്തുണ്ട്. ഞാനിതെങ്ങനെ അവസാനിപ്പിക്കും എന്നതിൻെ കുറിച്ച് ആലോചിക്കാൻ പോലുമാവില്ല. കാരണം എനിക്കിത് ഒരു ബുദ്ധിമുട്ടായി തോന്നുന്നതേ ഇല്ല. ദിവസം എട്ടു മണിക്കൂ൪ ജോലി ചെയ്യുന്നു. ഒരു ചിത്രം കഴിഞ്ഞ് അടുത്ത ചിത്രത്തിന് കുറെയധികം സമയം ഇടവേളയായി ചോദിക്കുന്നു.


ഏകദേശം 60 ദിവസമാണ് ഒരു ചിത്രത്തിന് എടുക്കുക. വ൪ഷം 24 ദിവസം ഇതിനായി നീക്കിവെക്കുന്നു. എന്നിട്ടും 125 ദിവസങ്ങൾ ഹോളിഡെയായി എനിക്ക് മുന്നിൽ ബാക്കിയാവുന്നു- അക്ഷയ് പറയുന്നു.


ഈ വ൪ഷം ഇതുവരെയായി അക്ഷയിന്റെരണ്ടു ചിത്രങ്ങൾ പുറത്തിറങ്ങി. മറ്റൊരു ചിത്രമായ ഷൗക്കീൻ നവംബറിൽ ഇറങ്ങും. ഫിലിം ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ ആക്ഷൻ പടങ്ങളിൽ മാത്രമാണ് അഭിനയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ബഹുമുഖ വേഷങ്ങൾ ആണ് ഈ 46കാരൻ തെരഞ്ഞെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.