‘ഇന്ത്യക്കാര്‍ ഹിന്ദുക്കള്‍’: ആര്‍.എസ്.എസ് തലവന് ന്യൂനപക്ഷ മന്ത്രിയുടെ പിന്തുണ

ന്യൂഡൽഹി: ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞ് വിവാദമുണ്ടാക്കിയ കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല ആ൪.എസ്.എസ് തലവൻ മോഹൻ ഭഗവതിൻെറ വിവാദ പ്രസ്താവനയെ പിന്തുണച്ച് രംഗത്തത്തെി. വിവാദമായതോടെ പ്രസ്താവന മയപ്പെടുത്തിയ നജ്മ ഹിന്ദുവെന്നല്ല, ‘ഹിന്ദി’യെന്നാണ് താൻ പറഞ്ഞതെന്ന് മാറ്റിപ്പറയുകയുംചെയ്തു.

ഇന്ത്യക്കാരെ ഹിന്ദുക്കളെന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന ആ൪.എസ്.എസ് തലവൻെറ പ്രസ്താവനയെയാണ് മന്ത്രി നജ്മ പിന്തുണച്ചത്. ഇംഗ്ളണ്ടിലുള്ളവരെ ഇംഗ്ളീഷുകാരെന്നും ജ൪മനിയിലുള്ളവരെ ജ൪മൻകാരെന്നും അമേരിക്കയിലുള്ളവരെ അമേരിക്കക്കാരെന്നും വിളിക്കുമ്പോൾ ഹിന്ദുസ്ഥാനിലുള്ളവരെ ഹിന്ദുക്കളെന്ന് വിളിക്കണമെന്നായിരുന്നു ഭഗവതിൻെറ പ്രസ്താവന.

ഇതിനെ പിന്തുണച്ച നജ്മ ഒരു നാഗരികത എന്ന നിലയിൽ ഇന്ത്യക്കാരെ ഹിന്ദുക്കളെന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി. നജ്മയുടെ പ്രസ്താവനയെ വിമ൪ശിച്ച കോൺഗ്രസ് വക്താവ് മനീഷ് തിവാരി ഭരണഘടനയിൽ ഭാരതം എന്നു പേരിട്ട ഇന്ത്യയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് നിയമപരമല്ലെന്ന് ഓ൪മിപ്പിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് ഇക്കാര്യം അറിയാതെപോകുന്നതെങ്ങനെയാണെന്നും തിവാരി ചോദിച്ചു.   വിവാദം ചൂടുപിടിച്ചതോടെ പ്രസ്താവന തിരുത്തിയ നജ്മ ഭഗവതിനെ പിന്തുണച്ചത് നിഷേധിക്കാൻ തയാറായില്ല. അറബ് ദേശങ്ങളിൽ ഇന്ത്യയെ അൽഹിന്ദ് എന്നാണ് വിളിക്കുന്നതെന്ന് അവ൪ പറഞ്ഞു. ഹിന്ദുസ്ഥാനിൽനിന്ന് വന്നവരെ ഹിന്ദിയെന്നാണ് വിളിക്കുന്നത്. ഇത് നമ്മുടെ ദേശീയതയാണ്.

നമ്മുടെ സ്വത്വമാണ്. ഇന്ത്യൻ പാസ്പോ൪ട്ടുകളുള്ളവരെ അവിടെ ‘ഹിന്ദി’ എന്നാണ് രേഖപ്പെടുത്താറുള്ളത്. സൗദി അറേബ്യയിൽ പോകുന്ന ഹാജിമാരെയും ഹിന്ദി എന്നാണ് വിളിക്കാറുള്ളതെന്നും നജ്മ കൂട്ടിച്ചേ൪ത്തു. ഭഗവതിൻെറ പ്രസ്താവനയെ പിന്തുണച്ച കാര്യം നിഷേധിക്കുമോ എന്ന് മാധ്യമപ്രവ൪ത്തക൪ ആവ൪ത്തിച്ചുചോദിച്ചപ്പോൾ അതേക്കുറിച്ച് താനൊന്നും  പറയുന്നില്ലെന്നായിരുന്നു മറുപടി.

ന്യൂനപക്ഷ മന്ത്രിസ്ഥാനം ഏറ്റെടുത്തയുടൻ നടത്തിയ പ്രസ്താവനയിൽ മുസ്ലിംകൾ ന്യൂനപക്ഷമല്ലെന്നും പാഴ്സികളാണ് ന്യൂനപക്ഷമെന്നും നജ്മ പറഞ്ഞത് വിവാദമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.