സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനനിരോധം നീങ്ങുന്നു

തിരുവനന്തപുരം: സ്കൂളുകളിൽ പി.എസ്.സി വഴി അധ്യാപക നിയമനത്തിനുള്ള അപ്രഖ്യാപിത നിരോധം നീങ്ങുന്നു. അധ്യാപക തസ്തികനി൪ണയ നടപടികൾ അന്തിമഘട്ടത്തിലത്തെിയതോടെയാണ് ഒഴിവുള്ള തസ്തികകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡി.പി.ഐക്ക് നി൪ദേശം നൽകിയത്.
സ൪ക്കാ൪ സ്കൂളുകളിൽ നിലവിലുള്ള 1561 ഒഴിവുകളിലും അനുവദനീയമായ 1194 അധിക തസ്തികകളിലും 1:30/ 1:35 എന്ന അധ്യാപക-വിദ്യാ൪ഥി അനുപാതത്തിൽ സംരക്ഷിത അധ്യാപകരെയും അധികമായിവരുന്ന അധ്യാപകരെയും മാറ്റിനിയമിക്കാൻ നി൪ദേശത്തിൽ പറയുന്നു. ഇതുപ്രകാരം മാറ്റിനിയമിച്ചിട്ടും ഒഴിവ്വരുന്ന തസ്തികകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യണം.
സ൪ക്കാ൪ സ്കൂളുകളിൽ അധ്യാപക൪ അധികമാണെന്ന കണ്ടത്തെലിനെതുട൪ന്ന് ഒരു വ൪ഷത്തിലേറെയായി അധ്യാപക നിയമന നടപടികൾ സ്തംഭിച്ചിരിക്കുകയായിരുന്നു. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യേണ്ടെന്ന മുൻ ഡി.പി.ഐയുടെ സ൪ക്കുല൪ പ്രതിഷേധത്തിന് ഇടയാകുകയും പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ  നിയമന നടപടികൾ പുനനാരംഭിച്ചില്ല.
നിലവിലെ അധ്യാപകരെ 1:30, 1:35 അനുപാതത്തിൽ സംരക്ഷിക്കാനും അതിൽ ഉൾക്കൊള്ളാത്തവരെ അധ്യാപക ബാങ്കിലേക്ക് മാറ്റാനുമായിരുന്നു സ൪ക്കാ൪ തീരുമാനം. ഇത് നടപ്പാക്കാൻ തീരുമാനിച്ചതോടെ ഒട്ടേറെ സ്കൂളുകളിൽ ഒഴിവുകളും അധിക തസ്തികകളുമുണ്ടെന്ന് കണ്ടത്തെി.
തുട൪ന്നാണ് ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് അധികമുള്ളവരെ പുന൪വിന്യസിക്കാനും ബാക്കിവരുന്നവ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യാനും തീരുമാനിച്ചത്. പുന൪വിന്യാസത്തിന് സമയമെടുക്കുന്ന സാഹചര്യത്തിൽ വേണ്ടത്ര അധ്യാപകരില്ലാത്ത സ്കൂളുകളിൽ അധ്യയനം തടസ്സപ്പെടാതിരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനും അനുമതി നൽകിയിട്ടുണ്ട്.
പുന൪വിന്യാസംവരെയോ പി.എസ്.സി വഴിയുള്ള നിയമനംവരെയോ മാത്രമേ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം പാടുള്ളൂ.
റാങ്ക് ലിസ്റ്റ് നിലവിലുള്ള ജില്ലകളിൽ അതിൽനിന്നുള്ളവ൪ക്കായിരിക്കണം ദിവസവേതന നിയമനത്തിന് മുൻഗണന നൽകേണ്ടത്. അധ്യാപക൪ അധികമാണെന്ന കണ്ടത്തെലിനെതുട൪ന്ന് താൽകാലിക നിയമനത്തിനും വിലക്കുണ്ടായിരുന്നു. ഇതുകാരണം ഒട്ടേറെ സ്കൂളുകളിൽ അധ്യയനം മുടങ്ങി.
2014 -15 വ൪ഷം അധിക ഡിവിഷൻ തസ്തികകൾക്ക് അ൪ഹതയുള്ള സ്കൂളുകളിൽ പരിശോധന നടത്താൻ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ഹൈസ്കൂളുകളിൽ വിദ്യാഭ്യാസ ഉപഡയറക്ട൪മാരെയും പ്രൈമറി/ അപ്പ൪ പ്രൈമറി സ്കൂളുകളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസ൪മാരെയും ഉപയോഗിച്ച് പരിശോധന നടത്താനും നി൪ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.