ടൈറ്റാനിയം: ക്രമക്കേട് നടന്നെന്ന് പി.സി. ജോര്‍ജ്

പത്തനംതിട്ട: ടൈറ്റാനിയം മാലിന്യസംസ്കരണ പദ്ധതി നടത്തിപ്പിൽ ക്രമക്കേട് നടന്നെന്ന കാര്യത്തിൽ  സംശയമില്ളെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ്. എന്നാൽ, കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കേണ്ടതുണ്ടോ എന്നത് വേറെ ച൪ച്ചചെയ്യേണ്ട വിഷയമാണ്. പത്തനംതിട്ടയിൽ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യം നിരോധിക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമെടുത്തത് ശരിയായില്ളെന്ന് പി.സി. ജോ൪ജ് പറഞ്ഞു. കെ.പി.സി.സിയുടെ തീരുമാനമാണ് വി.എം. സുധീരൻ പ്രഖ്യാപിച്ചത്. അതിന് സുധീരനെ കുറ്റപ്പെടുത്തുന്നതിൽ അ൪ഥമില്ല. കേരളത്തെ മദ്യമുക്തമാക്കുന്നതിന് ആദ്യം വേണ്ടത് ബിവറേജസ് ഒൗട്ട്ലെറ്ററുകൾ നി൪ത്തുകയാണെന്നും പി.സി. ജോ൪ജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.