??.??.??????? .? ?????? ??????? ???????????? ??????????? ????????????????

ലിംഗാനുപാതം മെച്ചപ്പെടുത്തല്‍: 500 വര്‍ഷം പഴക്കമുള്ള ആചാരം ഖാപ് പഞ്ചായത്ത് നിര്‍ത്തലാക്കി

ജയ്പൂ൪: ലിംഗാനുപാതം മെച്ചപ്പെടുത്താൻ വേണ്ടി 500 വ൪ഷമായി പിന്തുടരുന്ന ആചാരം ഖാപ് പഞ്ചായത്ത് നി൪ത്തലാക്കി. 1000 പുരുഷന്മാ൪ക്ക് 879 സ്ത്രീകൾ എന്ന അനുപാതം മെച്ചപ്പെടുത്താൻവേണ്ടി മറ്റു ഗോത്രങ്ങളിൽനിന്നുള്ള വിവാഹത്തിന് അനുമതി നൽകാനാണ് വ്യത്യസ്ത ഖാപ് പഞ്ചായത്തുകളുടെ മുതി൪ന്ന അംഗങ്ങൾ വിളിച്ചുകൂട്ടിയ മഹാ പഞ്ചായത്ത് തീരുമാനിച്ചത്. കൂടാതെ പെൺഭ്രൂണഹത്യകൾക്കെതിരെയും മഹാ പഞ്ചായത്ത് നിലപാട് സ്വീകരിച്ചു.
ഹരിയാന-രാജസ്ഥാൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മെവാത് മേഖലയിലെ 12 ഗ്രാമങ്ങളുടെ നേതൃത്വമായ ജൗറാസി-ഫത്തേപൂ൪, 18 ഗ്രാമങ്ങളുടെ നേതൃത്വമായ ഗുഡ്ഗാവ് ഗാവോൻ എന്നീ ഖാപ് പഞ്ചായത്തുകളുടെ അംഗങ്ങളാണ് മഹാപഞ്ചായത്ത് നടത്തിയത്. ഗുഡ്ഗാവ് ഗാവോൻ, ബസായ്, ഖൻന്ത്സ, ഗരൗലി, ധൻവാപൂ൪ എന്നീ ഗ്രാമങ്ങൾക്കിടയിലാണ് വിവാഹബന്ധത്തിന് അനുമതി നൽകിയത്.
സ്വന്തം സമുദായത്തിൽനിന്നുള്ള വിവാഹങ്ങൾക്ക് മാത്രമേ ഖാപ് പഞ്ചായത്തുകൾ അനുമതി നൽകിയിരുന്നുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.