ഈജിപ്ത് സര്‍ക്കാറിനെതിരെ തടവുകാരന്‍െറ ഭാര്യ യു.എന്നില്‍

കൈറോ: അന്യായമായി തൻെറ ഭ൪ത്താവിനെ തടവിലിട്ട ഈജിപ്ത് പട്ടാള ഭരണകൂടത്തിനെതിരെ യുവതി യു.എന്നിനെ സമീപിച്ചു. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സിയുടെ അനുയായി ഖാലിദ് അൽ ഖസ്സാസിൻെറ ഭാര്യ സാറ ആതിയ ആണ് ഈജിപ്ത് സ൪ക്കാറിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്.
പട്ടാള അട്ടിമറി നടന്ന 2013 ജൂലൈയിൽ മു൪സിക്കും മറ്റു മുതി൪ന്ന സഹായികൾക്കുമൊപ്പമാണ് ഖാലിദും അറസ്റ്റിലായത്. 400 ദിവസത്തിലധികമായി തൻെറ ഭ൪ത്താവ് ഏകാന്ത തടവിലാണെന്ന് കാനഡ പൗരയായ സാറ പറഞ്ഞു. ഒരു കുറ്റവും അദ്ദേഹത്തിനുമേൽ ചുമത്തിയിട്ടില്ല. ഖാലിദിൻെറ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
കഴുത്തിലെ നാഡികൾ രോഗാതുരമായതിനാൽ വലതു കൈക്ക് പ്രവ൪ത്തനശേഷി നഷ്ടമായിട്ടുണ്ട്. ജയിലിൽനിന്ന് ലഭിച്ച എം.ആ൪.ഐ റിപ്പോ൪ട്ട് അനുസരിച്ച്  അടിയന്തര സ൪ജറി ആവശ്യമാണ്. അതുകൊണ്ടുതന്നെ ഭ൪ത്താവിനെ ഉടൻ മോചിപ്പിക്കണമെന്ന് സാറ ആതിയ ആവശ്യപ്പെട്ടു.
 ഖാലിദ് അൽ ഖസ്സാസിൻെറ തടവ് അന്യായമാണെന്ന് യു.എന്നിൻെറ വിദഗ്ധ സംഘം കണ്ടത്തെിയിരുന്നു. ഇദ്ദേഹത്തെയും മറ്റു മു൪സി അനുകൂലികളെയും വിട്ടയക്കണമെന്ന് ഈജിപ്ത് സ൪ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഖാലിദിനെ മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇൻറ൪നാഷനലും ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എട്ടു മാസം തടവിലായിരുന്ന ഖസ്സാസിൻെറ പിതാവിനെ കഴിഞ്ഞ ജൂണിലാണ് മോചിപ്പിച്ചത്. ജയിലിൽ രണ്ടു തവണ ഹൃദയാഘാതം സംഭവിച്ചതിനെ തുട൪ന്നായിരുന്നു മോചനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.