തുറമുഖ തൊഴിലാളികള്‍ക്ക് 5,000 രൂപയും സൗജന്യ റേഷനും നല്‍കും -കെ. ബാബു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികൾക്ക് 5,000 രൂപയും ഒരാഴ്ചത്തെ സൗജന്യ റേഷനും  അനുവദിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു. 14,95,000/- രൂപ  ചെലവാണ് പ്രതീക്ഷിക്കുന്നത്. സൗജന്യ റേഷൻ നൽകുന്നതിന് ആവശ്യമായ അരി ഭക്ഷ്യ-സിവിൽ സപൈ്ളസ് വകുപ്പ് ലഭ്യമാക്കും. ഇതിന് ആവശ്യമായ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയ നിന്ന് അനുവദിക്കുമെന്നു മന്ത്രി ബാബു അറിയിച്ചു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോ൪ഡ് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികളുടെ നിരക്കുകൾ വ൪ദ്ധിപ്പിക്കുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായം നിലവിലുളള 1,500 രൂപയിൽ നിന്ന് 10,000 രൂപയായി വ൪ധിപ്പിച്ചു. മത്സ്യബന്ധന സമയത്തോ തൊട്ടുപിന്നാലെയോ അപകടം കെണ്ടല്ലാതെ ആകസ്മിക കാരണങ്ങളാലുളള മരണത്തിനുളള ധനസഹായം  നിലവിലുളള 20,000 രൂപയിൽ നിന്ന് 50,000 രൂപയായി വ൪ധിപ്പിച്ചു.

മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളിയുടെ മരണത്തോടനുബന്ധിച്ച് ആശ്രിത൪ക്കുളള ധനസഹായം നിലവിലുളള നിരക്കായ 5,000  രൂപയിൽ നിന്ന് 15,000 രൂപയായി വ൪ധിപ്പിക്കും. നിലവിലുളള നിരക്കുകൾ 1997ൽ നിശ്ചയിച്ചതാണ്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോ൪ഡിൻെറ തനത് വരുമാന മാ൪ഗങ്ങളായ മത്സ്യത്തൊഴിലാളി വിഹിത സമാഹരണം, അനുബന്ധ തൊഴിലാളി വിഹിതം, ബോട്ടുകൾ / മത്സ്യബന്ധന യാനങ്ങളിൽ നിന്നുളള വിഹിത സമാഹരണം എന്നിവയിലൂടെ നിരക്ക് വ൪ധനവിൻെറ സാമ്പത്തിക ബാധ്യത ബോ൪ഡ് തന്നെ വഹിക്കുന്നതാണെന്നും മന്ത്രി ബാബു വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.

 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.