സംസ്ഥാനത്ത് അക്കാദമിക് സിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് സിറ്റികളുടെ മാതൃകയിൽ സംസ്ഥാനത്ത് അക്കാദമിക് സിറ്റി സ്ഥാപിക്കുമെന്ന്  കേരളസ൪ക്കാ൪. ദുബായ് അക്കാദമിക് സിറ്റിയുടെ മാതൃകയിൽ കേരളത്തിൽ അക്കാദമിക് സിറ്റി രൂപീകരിക്കണമെന്ന ശിപാ൪ശ ഉൾപ്പെടുന്ന റിപ്പോ൪ട്ട് മന്ത്രിസഭ അംഗീകരിച്ചു.  
വിജയകരമായി നടത്തപ്പെടുന്ന ദുബായ് അക്കാദമിക് സിറ്റി സന്ദ൪ശിച്ച്, സമാനമായ രീതിയിൽ അക്കാദമിക് സിറ്റി സ്ഥാപിക്കുതിന് കരട് നി൪ദേശം സമ൪പ്പിക്കാൻ ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, കോഴിക്കോട് സ൪വകലാശാല വൈസ് ചാൻസല൪ ഡോ. അബ്ദുൾ സലാം, ആസൂത്രണ ബോ൪ഡ് അംഗം ജി. വിജയരാഘവൻ എന്നിവരെ ചുമതലപ്പെടുത്തി. അവ൪ 2012 ഡിസംബ൪ നാല്, അഞ്ച് തീയതികളിൽ ദുബായ് സന്ദ൪ശിച്ചിരുന്നു.
അന്ത൪ദേശീയ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് ദുബായ് അക്കാദമിക് സിറ്റി. 137 രാജ്യങ്ങളിൽ നിന്നുള്ള 43,000 വിദ്യാ൪ഥികൾ ഇവിടെ പഠിക്കുന്നു. 400 ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകൾ ഉണ്ട്. 180 ലക്ഷം ചതുരശ്രയടി കെട്ടിടത്തിൽ ഏറ്റവും ആധുനിക സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിരിക്കുന്നു. യു.എ.ഇയിൽ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന നി൪മിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.
കോഴിക്കോട് സ൪വകലാശാലയിൽ ലഭ്യമായ സ്ഥലം, കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിനു സമീപം, തിരുവനന്തപുരം നോളജ് സിറ്റിയുടെ സമീപം എന്നിവയാണ് സ൪ക്കാരിൻെറ പരിഗണനയിലുള്ള സ്ഥലങ്ങൾ.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍്റെ നിയന്ത്രണത്തിലുള്ള അക്കാദമിക് സിറ്റി റഗുലേറ്ററി അഥോറിറ്റി (എ.സി.ആ൪.എ)യും സിയാൽ മോഡലിൽ  ഇന്‍്റ൪നാഷണൽ സിറ്റി ഓഫ് കേരള ലിമിറ്റഡ് എന്ന പബ്ളിക് ലിമിറ്റഡ് കമ്പനിയും ഉണ്ടാകും. കമ്പനിയിൽ കേരള സ൪ക്കാരിന് 26% ഓഹരിവിഹിതം ഉണ്ടാകും. എ.സി.ആ൪.എയിൽ ഏഴ് വിദഗ്ധരെ ഉൾപ്പെടുത്തും. ചെയ൪മാൻ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണൻ ആയിരിക്കും. കൂടാതെ ഒരു അന്ത൪ദേശീയ അക്കാദമിക് ഉപദേശകസമിതി രൂപീകരിക്കുതാണ്. അന്ത൪ദേശീയ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവ൪ത്തിക്കുന്ന അധ്യാപക൪, ശാസ്ത്രജ്ഞ൪ തുടങ്ങിയവ൪ ഉൾപ്പെടുന്നതാണ് അക്കാദമിക് സിറ്റിയുടെ ഘടന.
എല്ലാ വ൪ഷവും ആഗോള വിദ്യാഭ്യാസ മീറ്റ് സംഘടിപ്പിക്കണമെന്നും സമിതി ശിപാ൪ശ ചെയ്തു. ടൂറിസവും വ്യവസായവും പ്രചരിപ്പിക്കാൻ വിനോദ സഞ്ചാരമേളകളും റോഡ് ഷോകളും നടത്തുന്ന മാതൃകയിൽ അക്കാദമിക് സിറ്റിക്കും ആഗോളതലത്തിൽ പ്രചാരണം നൽകണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.