വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവം: പൊതുയോഗം വിളിക്കും

മംഗലാപുരം: ബധിരനും മൂകനുമായ വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ നാട്ടുകാരുടെ പൊതുയോഗം വിളിക്കാന്‍ സ്കൂള്‍ വികസന സമിതി തീരുമാനിച്ചു. ഉജിരെയിലെ നാല ഹയര്‍ പ്രൈമറി സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥികളായ മൂന്നുപേരാണ് രണ്ടാം ക്ളാസില്‍ പഠിക്കുന്ന കുട്ടിയെ മൂത്രം കുടിപ്പിച്ചത്. പൊലീസില്‍ പരാതി നല്‍കിയതിന്‍െറ പേരില്‍ കുട്ടിയുടെ മാതാപിതാക്കളെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളായ കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്താല്‍ സ്കൂള്‍ പൂട്ടിക്കുമെന്നും ഭീഷണിയുണ്ടത്രേ. ഈ സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാന്‍ നാട്ടുകാരുടെ പൊതുയോഗം വിളിക്കുന്നത്. സംഭവത്തിന്‍െറ പേരില്‍ നാല, ജെറുക്കട്ടെ ജാബെ എന്നിവിടങ്ങളില്‍ നട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.