തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചിട്ടില്ളെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ തനിക്ക് വേണ്ടപ്പെട്ടവനാണെന്നും പിണറായി ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പാ൪ട്ടിക്കെതിരെ നിലകൊണ്ട മാധ്യമ സിൻഡിക്കേറ്റ് ഇപ്പോൾ ഇല്ളെന്നും അഭിമുഖത്തിൽ പറയുന്നു.
പാ൪ട്ടിക്കെതിരെ നിലകൊണ്ട ഒരു വിഭാഗത്തെയാണ് കുലംകുത്തികൾ എന്നു വിളിച്ചത്. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ശിക്ഷിക്കപ്പെടേണ്ട ആളല്ല. അതുകൊണ്ട് തന്നെ കുഞ്ഞനന്തൻ തനിക്ക് വേണ്ടപ്പെട്ടയാളാണ്. കെ.കെ രമക്കും ആ൪.എം.പിക്കും പാ൪ട്ടിയിലേക്ക് തിരിച്ചു വരാൻ കഴിയുമല്ളോ എന്ന ചോദ്യത്തിന് പാ൪ട്ടിയെ നിരന്തരം ആക്ഷേപിച്ച് കൊണ്ടിരുന്നിട്ട് തിരിച്ച് വരാമെന്ന് പറഞ്ഞാൽ പറ്റില്ളെന്നും അദ്ദഹേം വ്യക്തമാക്കി.
ഈ സമ്മേളനത്തോടെ താൻ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നത് ഉറപ്പാണെന്ന് പറഞ്ഞ പിണറായി പക്ഷേ പാ൪ട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാ൪ഥിയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ഓരോഘട്ടത്തിലും പാ൪ട്ടിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്ന് പിണറായി കൂട്ടിചേ൪ത്തു. സോളാ൪ കേസിൽ മുഖ്യമന്ത്രിയുടെ രാജി തങ്ങൾ ആവശ്യപ്പെട്ടിട്ടില്ളെന്നും ഏകപക്ഷീയമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച ഉമ്മൻചാണ്ടിയെ വിശ്വസിച്ചതാണ് സോളാ൪ സമരം പിൻവലിക്കാൻ കാരണമായതെന്നും പിണറായി പറയുന്നു. ഭാഷാപ്രയോഗം സംബന്ധിച്ച് എം.എ ബേബി നടത്തിയ പരാമ൪ശങ്ങൾ തനിക്കെതിരെയല്ല. പാ൪ട്ടിയിൽ നിന്ന് വാ൪ത്തകൾ ചോരുന്നുണ്ടെന്ന് സമ്മതിച്ച പിണറായി വിജയൻ ഇപ്പോൾ മാധ്യമ സിൻഡിക്കേറ്റില്ലന്നെും പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാ൪ട്ടി പിരിയുമ്പോൾ ഉണ്ടായിരുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളിലെ ഭിന്നത ഇപ്പോഴും നിലവിലുണ്ടെന്നും അതിനാൽ തന്നെ ലയനത്തിനല്ല മറിച്ച് യോജിപ്പിനാണ് പ്രാമുഖ്യം പാ൪ട്ടി നൽകുന്നതെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.