'മദ്യനിരോധം ശക്തമായി ഉയര്‍ന്നുവന്നതില്‍ സംതൃപ്തി'

കൊച്ചി: മദ്യനിരോധം എന്നത് ശക്തമായ ആവശ്യമായി ഉയ൪ന്നുവന്നതിൽ സംത്യപ്തിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. ആത്യന്തികമായി ജനനൻമയാണ് യു.ഡി.എഫിൻെറ ലക്ഷ്യം. അതിന് അനുയോജ്യമായ ഒരു തീരുമാനം ഉണ്ടാവും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് സമൂഹത്തിൻെറ വള൪ച്ചയുടെയും സുരക്ഷയുടെയും പ്രശ്നമാണ്. വിവാദങ്ങളിലേക്ക് കടക്കുന്നത് ശരിയല്ലെന്നും സുധീരൻ കൊച്ചിയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

ബാ൪ പ്രശ്നത്തിൽ വി.എം സുധീരൻെറ നിലപാടിന് മുസ് ലിം ലീഗിൻെറ പിന്തുണയുണ്ട്. 'ബാറുകൾ തുറക്കാതിരുന്നാൽ ആ൪ക്കാണ് ചേതം' എന്ന തലക്കെട്ടിൽ ചന്ദ്രിക ഇന്ന് മുഖപ്രസംഗം എഴുതി. അടഞ്ഞുകിടക്കുന്ന 418 ബാറുകളിൽ ഒന്നു പോലും തുറക്കേണ്ട കാര്യമില്ലെന്ന് മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീ൪ ഇന്ന് പറഞ്ഞിരുന്നു. ബാറുകളിൽ ഇപ്പോൾ നടക്കുന്ന പരിശോധന കണ്ണിൽ പൊടിയിടാനാണെന്നും ബഷീ൪ ഒരു അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.