സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കണം; നിലപാട് മാറ്റി ഹസന്‍

തിരുവനന്തപുരം: അടച്ചുപൂട്ടിയ ബാറുകൾ തുറക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന കെ.പി.സി.സി വൈസ് പ്രസിഡന്‍്റ് എം.എം ഹസൻ നിലപാട് മാറ്റി. സംസ്ഥാനത്ത് സമ്പൂ൪ണ മദ്യ നിരോധം നടപ്പിലാക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു. മുസ് ലിം ലീഗിനും കേരള കോൺഗ്രസിനും മദ്യ നിരോധം വേണമെന്ന നിലപാടാണ്. സമ്പൂ൪ണ മദ്യ നിരോധത്തിന് യോജിച്ച സമയമാണിതെന്നും ഹസൻ വ്യക്തമാക്കി.
ബാ൪ വിഷയത്തിൽ കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻെറ നിലപാടിനെ തള്ളിയും മുഖ്യമന്ത്രിയെ പിന്തുണച്ചും ഹസൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടേത് പ്രായോഗിക നിലപാടാണെന്നും പാ൪ട്ടി മുഖ്യമന്ത്രിക്കൊപ്പമാണെന്നും ഹസൻ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.