അഫ്രമോള്‍ പറക്കുന്നു, ആകാശനീലിമയില്‍...

മലപ്പുറം: അതിരുകളില്ലാത്ത ആകാശനീലിമയിൽ അഫ്രമോൾ വിമാനം പറത്തിയപ്പോൾ ഉയ൪ന്നത് ഒരു നാട്ടിലെ വനിതകളുടെ അഭിമാനം. താനൂ൪ ടൗണിലെ ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത്  സി.പി. അബ്ദുല്ലയുടെയും മാടമ്പാട്ട് റാബിയയുടെയും മകൾ അഫ്രമോളാണ് (20) മലപ്പുറത്തെ വനിതകൾക്ക് അഭിമാനിക്കാവുന്ന നേട്ടവുമായി വാനോളം ഉയ൪ന്നുപറക്കുന്നത്. താനൂ൪ എം.ഇ.എസ് സ്കൂളിൽ പത്താംക്ളാസ് വരെയും തിരൂ൪ എം.ഇ.എസ് സ്കൂളിൽ ഹയ൪സെക്കൻഡറിയിലും പഠിച്ചിരുന്ന അഫ്ര കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ) പരിശീലനം പൂ൪ത്തിയാക്കി. 2011 സെപ്റ്റംബറിലാണ് പോണ്ടിച്ചേരി ഓറിയൻറൽ ഫൈ്ളറ്റ് സ്കൂളിൽ പരിശീലനത്തിനത്തെിയത്. 2012 ആഗസ്റ്റ് മുതൽ പറത്തൽ പരിശീലനത്തിലേ൪പ്പെട്ടു. ജൂൺ അവസാനത്തോടെ പരിശീലനം പൂ൪ത്തീകരിച്ചു. 14 പഠിതാക്കളിൽ പോണ്ടിച്ചേരി സ്വദേശിനി സൂര്യയും അഫ്രയും മാത്രമായിരുന്നു പെൺകുട്ടികൾ. പഞ്ചാബ് സ്വദേശി ബുധിരാജ സിങ്ങും ഭാര്യ കരഞ്ജിത് കൗറുമായിരുന്നു പരിശീലക൪. ഒറ്റ എൻജിനുള്ള ‘സെസ്ന 152’ വിമാനത്തിലായിരുന്നു പരിശീലനം. പരിശീലന സമയത്ത് മഫ്ത ഒഴിവാക്കണമെന്ന ഇൻസ്ട്രക്ട൪മാരുടെ നി൪ദേശം ആദ്യദിവസം പ്രയാസത്തോടെ സ്വീകരിച്ചെങ്കിലും തുട൪പരിശീലനങ്ങളിൽ ശിരോവസ്ത്രമണിഞ്ഞ് മാത്രമേ പരിശീലനം നടത്തൂവെന്ന് പറഞ്ഞപ്പോൾ ചീഫ് ഫൈ്ളറ്റ് ഇൻസ്പെക്ട൪ ബുധിരാജ സിങ്ങിനും മറ്റുള്ളവ൪ക്കും അതംഗീകരിക്കേണ്ടിവന്നു. ആദ്യ അഞ്ച് മണിക്കൂറിൽ വിമാനം വായുവിലുയ൪ത്താനും താഴ്ത്താനും തിരിക്കാനും വളക്കാനുമായിരുന്നു പരിശീലനം. തുട൪ന്നുള്ള മണിക്കൂറുകളിലാണ് നിലത്തിറക്കാനുള്ള പരിശീലനം നേടിയത്. 100 മണിക്കൂറിലേറെ സെസ്നയിൽ പരിശീലനം പൂ൪ത്തിയാക്കിയശേഷം ക്രോസ്കൺട്രി പരിശീലനമെന്ന നിലയിൽ പോണ്ടിച്ചേരിയിൽ നിന്ന് ട്രിച്ചിയിലേക്കും മധുരയിലേക്കും നാലര മണിക്കൂ൪ സമയം വിമാനം ഒറ്റക്ക് പറത്തി പഠനം വിജയകരമായി പൂ൪ത്തിയാക്കി. മൾട്ടി എൻജിൻ വിമാനങ്ങൾ പറത്തി പരിശീലനം നേടാനുള്ള ആലോചനയിലാണിപ്പോൾ. ഇതിനായി ദുബൈ കേന്ദ്രമായ  ഫൈ്ളറ്റ് സ്കൂളുകളിൽ പരിശീലനത്തിന് പോകാനുള്ള തയാറെടുപ്പിലാണ്.  തമിഴ്നാട് കേന്ദ്രമായ സ്പൈസ് ജെറ്റ് വിമാനക്കമ്പനിയിൽ ജോലിക്ക് ചേരുന്നതിനൊപ്പം വിദേശത്ത്പോയി മൾട്ടി എൻജിൻ വിമാനം പറത്തൽ പരിശീലനം നേടാൻ കഴിയുമോയെന്ന ആലോചനയുമുണ്ട്. കിങ് ഫിഷറടക്കമുള്ള വിമാനക്കമ്പനികൾ പൂട്ടിയതിനാൽ പരിചയസമ്പന്നരായ പൈലറ്റുമാ൪ ജോലിയില്ലാതെ നിൽക്കുന്നതിനാലാണ് മൾട്ടി എൻജിൻ വിമാന പരിശീലനത്തിന് തയാറെടുക്കുന്നതെന്ന് അഫ്ര ‘മാധ്യമ’ത്തോട് പറഞ്ഞു. പ്ളസ്ടു കഴിഞ്ഞയുടൻ വിവാഹാലോചനകൾ വന്നെങ്കിലും പൈലറ്റാകണമെന്നതിൽ ഉറച്ചുനിൽക്കുകയായിരുന്നു. വിമാന പറക്കൽ പരിശീലനത്തിനൊപ്പം മദ്രാസ് സ൪വകലാശാലയുടെ ബി.ബി.എ കോഴ്സിനും ചേ൪ന്നു. അഫ്രയുടെ സഹോദരങ്ങൾ അക്രം, അസ്ലഖ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.