പത്തനംതിട്ട: വാട്ട൪ ബോട്ടിലിൻെറ അടപ്പ് അടക്കാൻ വൈകിയ കുറ്റത്തിന് അധ്യാപിക എൽ.കെ.ജി വിദ്യാ൪ഥിനിയുടെ കൈപിടിച്ച് തിരിച്ചു. കുട്ടിയുടെ കൈ ഒടിഞ്ഞു. പത്തനംതിട്ട കല്ലറക്കടവ് അമൃത വിദ്യാലയത്തിലാണ് സംഭവം. മലയാലപ്പുഴ മൈലാടുംപാറ സ്വദേശിനിയുടെ കൈയാണ് ഒടിഞ്ഞത്. അധ്യാപികയെ സ്കൂൾ മാനേജ്മെൻറ് സസ്പെൻറ് ചെയ്തു.
ആഗസ്റ്റ് നാലിനാണ് സംഭവം . കുട്ടിയുടെ കൈവശം ഇരുന്ന വാട്ട൪ ബോട്ടിലിൽനിന്ന് വെള്ളം വീണപ്പോൾ അടപ്പ് അടക്കാൻ താമസിച്ചതിൽ ദേഷ്യപ്പെട്ട അധ്യാപിക ശ്രീദേവി കുട്ടിയുടെ അടുത്തത്തെി ഇടത് കൈപിടിച്ച് തിരിക്കുകയായിരുന്നത്രേ. കുട്ടിയുടെ കൈക്ക് നീരും വേദനയുമായി 14ന് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിലത്തെി ഡോക്ടറുടെ നി൪ദേശപ്രകാരം എക്സ്റേ എടുത്തപ്പോൾ കൈക്ക് ഒടിവുള്ളതായി കണ്ടത്തെി പ്ളാസ്റ്ററിട്ടു.
ആശുപത്രി അധികൃത൪ പൊലീസിൽ അറിയിക്കാഞ്ഞതിനത്തെുട൪ന്ന് രക്ഷിതാക്കൾ കുട്ടിയെയുംകൊണ്ട് ചൊവ്വാഴ്ച രാവിലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.