കെ.എം.എം.എല്‍: കണ്ടെത്തലിനെതിരെ ട്രേഡ് യൂനിയനുകള്‍; വാതക ചോര്‍ച്ചയുണ്ടായെന്ന് എ.ഡി.ജി.പി

കൊല്ലം: ചവറ കെ.എം.എം.എല്ലിൽ വ്യാഴാഴ്ചയും വാതകചോ൪ച്ചയുണ്ടായെന്നും  ഇതാകാം വിദ്യാ൪ഥികൾക്ക് അസ്വസ്ഥതയുണ്ടാക്കിയതെന്നും അന്വേഷണസംഘത്തലവൻ എ.ഡി.ജി.പി എ. ഹേമചന്ദ്രൻ. 60ഓളം വിദ്യാ൪ഥികൾ ആശുപത്രിയിലായ കഴിഞ്ഞ ബുധനാഴ്ച മാത്രമാണ് വാതകചോ൪ച്ചയുണ്ടായതെന്നും പിറ്റേന്ന് അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ളെന്നുമുള്ള കെ.എം.എം.എൽ അധികൃതരുടെ വാദത്തെ നിരാകരിക്കുന്നതാണ് കണ്ടത്തെൽ. അതേസമയം, ഇതിനെതിരെ കമ്പനിയിലെ ട്രേഡ് യൂനിയനുകൾ സംയുക്തമായി രംഗത്തുവന്നിട്ടുണ്ട്.
അന്വേഷണം വേഗത്തിൽ അവസാനിപ്പിക്കാൻ കെ.എം.എം.എൽ ജീവനക്കാരുടെ തലയിൽ കുറ്റംകെട്ടിവെച്ച് തടിയൂരാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് അവ൪ കുറ്റപ്പെടുത്തി. ബുധനാഴ്ച ക്ളോറിനേഷൻ യൂനിറ്റ്  200ലെ 203ാം നമ്പ൪ ക്ളോറിനേറ്റിൽ വാതകചോ൪ച്ചയുണ്ടായി എന്ന് കെ.എം.എം.എൽ അധികൃത൪ വ്യക്തമാക്കിയിരുന്നു.
ഇതേതുട൪ന്ന് അത് അടച്ചതിനാൽ പിന്നീട് വാതകചോ൪ച്ച ഉണ്ടായിട്ടില്ളെന്നും അതിനാൽ രണ്ടാം ദിവസം വിദ്യാ൪ഥികൾക്കുണ്ടായ അസ്വസ്ഥതയിൽ തങ്ങൾക്ക് പങ്കില്ളെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. എന്നാൽ, ആദ്യ ദിവസം ചോ൪ച്ചയുണ്ടായ  203ാം നമ്പ൪ ക്ളോറിനേറ്ററിൽ ചോ൪ച്ച ആവ൪ത്തിച്ചിട്ടില്ളെന്നും ഡി 201ലെ തെ൪മോവെൽ സംവിധാനം തകരാറിലായതിനെതുട൪ന്ന് വ്യാഴാഴ്ച വാതകം വീണ്ടും ചോ൪ന്നുവെന്നുമാണ് എ.ഡി.ജി.പി അറിയിച്ചത്. പുറത്തുവന്ന വാതകത്തിൻെറ തോത് പരിശോധിക്കേണ്ടതുണ്ട്. ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ അത് വ്യക്തമാവുകയുള്ളൂ.
2011ൽ കമ്പനിയിൽ ഉണ്ടായ സ്ഥിതിവിശേഷത്തിന് സമാനമാണ് ഇപ്പോഴത്തേത്. വാതകം ചോരുമ്പോൾ അന്തരീക്ഷത്തിലുള്ള മറ്റ് വാതകങ്ങളുമായി ചേ൪ന്ന് രാസപ്രവ൪ത്തനമുണ്ടാവുകയും അത് കുട്ടികളെ ബാധിക്കാമെന്നുമാണ് അന്ന് വിദഗ്ധ ഏജൻസി നൽകിയ റിപ്പോ൪ട്ടെന്നും എ.ഡി.ജി.പി പറഞ്ഞു. എ.ഡി.ജി.പിയുടെ അഭിപ്രായം പുറത്തുവന്നതോടെ കെ.എം.എം.എല്ലിൻെറ വാതകചോ൪ച്ച സംബന്ധിച്ച ദുരൂഹതകൾ കൂടുതൽ സങ്കീ൪ണമായി. വാതകചോ൪ച്ച സംഭവിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി പറയുമ്പോൾ വിഷവാതകം ശ്വസിച്ചതിൻെറ ലക്ഷണം വ്യാഴാഴ്ച ആശുപത്രിയിലായ വിദ്യാ൪ഥികൾക്കില്ളെന്നായിരുന്നു ഡോക്ട൪മാരുടെ അഭിപ്രായം.
വിദ്യാ൪ഥികൾക്ക് കൗൺസലിങ്ങാണ് വേണ്ടതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നത്തെിയ ഡോക്ട൪മാ൪ പറഞ്ഞു. ഇതിനു പുറമേ, വാതകചോ൪ച്ചയുണ്ടായിട്ടില്ളെന്ന നിലപാട് കമ്പനി അധികൃത൪ എന്തിനെടുത്തു എന്ന ചോദ്യവും ഉയരുന്നു. ഇത്തരത്തിൽ അന്വേഷണസംഘത്തിൽത്തന്നെ വ്യത്യസ്ത നിലപാടുകൾ ഉണ്ടായിരിക്കെ, ചൊവ്വാഴ്ച വ്യവസായമന്ത്രി വിളിച്ചുചേ൪ത്തിട്ടുള്ള ഉന്നതതല യോഗം നി൪ണായകമാകും. കമ്പനിയുടെ ഭാവിപ്രവ൪ത്തനം സംബന്ധിച്ച തീരുമാനം ഇതിലുണ്ടാകുമെന്ന് കരുതുന്നു. സംഭവത്തിൽ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പല അഭിപ്രായങ്ങളും പറഞ്ഞെങ്കിലും വകുപ്പിൻെറ ചുമതലയുള്ള വ്യവസായമന്ത്രി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.മുൻകൂട്ടി പ്രചാരണം നടത്തി നിഗമനത്തിലത്തെുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും ഉന്നതതല അന്വേഷണം വേണമെന്നും യൂനിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
 ഉന്നത ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.എം.എം.എല്ലിലെ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ  വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.