കോണ്‍ഗ്രസും ബി.ജെ.പിയും അവിശുദ്ധ കൂട്ടുകെട്ട് –എല്‍.ഡി.എഫ്

മുണ്ടക്കയം: കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.എല്‍. ദാനിയേല്‍, സെക്രട്ടറി ഫ്രാന്‍സിസ് തോമസ്എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷത്തോടെ വിജയിച്ചു. ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന്‍െറ ഭാഗമായാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാലു വര്‍ഷത്തിനിടയില്‍ പഞ്ചായത്തിന് അനുവദിച്ച പ്ളാന്‍ ഫണ്ടില്‍ 85 ശതമാനം വിനയോഗിക്കാന്‍ കഴിഞ്ഞു. ബോയ്സ് വാര്‍ഡില്‍ കോണ്‍ഗ്രസ് ബി.ജെ.പി.ക്കും വെംബ്ളിയില്‍ ബി.ജെ.പി.കോണ്‍ഗ്രസിനും വോട്ടു ചെയ്യാമെന്നാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുനിത റെജി, പഞ്ചായത്ത് അംഗങ്ങളായ നെച്ചൂര്‍ തങ്കപ്പന്‍, പ്രസന്ന സുരേഷ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.