കല്‍പറ്റ: വയനാട് ജില്ലയിലെ 2013-14 വര്‍ഷത്തെ കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന് ഒന്നാം സ്ഥാനം. ജില്ലയില്‍ കുടുംബശ്രീ ആവിഷ്കരിച്ച മുഴുവന്‍ പ്രവര്‍ത്തനങ്ങളും സമയ ബന്ധിതമായി നടപ്പാക്കിയാണ് പടിഞ്ഞാറത്തറ പഞ്ചായത്ത് നേട്ടം കൈവരിച്ചത്. 125 അയല്‍ക്കൂട്ടങ്ങളെ ഗ്രേഡിങ് നടത്തി 107 അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ നല്‍കി. 260 പേര്‍ക്ക് വിവിധ മൈക്രോ സരംഭങ്ങളിലൂടെ ഉപജീവനം ഉറപ്പുവരുത്തി. ജില്ലയിലെ ആദ്യത്തെ ക്ഷീര സാഗരം പദ്ധതിയില്‍ ഈ വര്‍ഷം 105 കുടുംബശ്രീ വനിതകള്‍ പശുവളര്‍ത്തലില്‍ അംഗങ്ങളായി. സംസ്ഥാനത്തിന് മാതൃകയായി 120 വനിതകള്‍ക്ക് മേറ്റ് നിര്‍മാണ യൂനിറ്റിലൂടെ തൊഴില്‍ നല്‍കിയപ്പോള്‍ പഞ്ചായത്തിന്‍െറ പദ്ധതി വിഹിതമായി 14 ലക്ഷം രൂപയും അടിസ്ഥാന സൗകര്യവും ലഭ്യമാക്കി. കുടുംബശ്രീ സി.ഡി.എസ് സംവിധാനത്തോടൊപ്പം പഞ്ചായത്ത് ഭരണസമിതിയും കൈക്കോര്‍ത്തപ്പോള്‍ ജില്ലയില്‍തന്നെ അഭിനന്ദനം അര്‍ഹിക്കുന്ന പല പ്രവര്‍ത്തനങ്ങളും കാഴ്ച്ചവെക്കാന്‍ കഴിഞ്ഞു. നേട്ടം കൈവരിക്കുന്നതിന് സഹകരിച്ച ഭരണസമിതി അംഗങ്ങള്‍, സി.ഡി.എസ് എക്സിക്യൂട്ടിവ് അംഗങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ, സി.ഡി.എസ് ചേയര്‍പേഴ്സന്‍ ഗീത വിജയന്‍ എന്നിവര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.