നെല്‍കൃഷിയില്‍ വിജയഗാഥ രചിച്ച് വൈദിക വിദ്യാര്‍ഥി കൂട്ടായ്മ

മാനന്തവാടി: നെല്‍കൃഷിയില്‍ വിജയഗാഥ രചിച്ച് വൈദിക വിദ്യാര്‍ഥി കൂട്ടായ്മ മാതൃകയാകുന്നു. കാട്ടിക്കുളം മജിസ്ട്രേറ്റ് കവല ഡിവൈന്‍ പ്രൊവിഡന്‍സ് സെമിനാരിയിലെ 37 വിദ്യാര്‍ഥികളാണ് ആത്മീയ പഠനത്തോടൊപ്പം വയലില്‍ കനകം വിളയിക്കാന്‍ ഇറങ്ങിയരിക്കുന്നത്. കര്‍ണാടക, ആന്ധ്ര, ഒഡീഷ, അസം, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 17 വിദ്യാര്‍ഥികളും ഉള്‍പ്പെടും. സെമിനാരിയുടെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഞാറ് പറിക്കുന്നതൊഴിച്ച് മറ്റെല്ലാം ജോലികളും ഇവര്‍ തന്നെയാണ് ചെയ്തത്. നാട്ടിപ്പണി പൂര്‍ത്തിയായിക്കഴിഞ്ഞു. ഗന്ധകശാല, ഐശ്വര്യവിത്തുകളാണ് ഉപയോഗിച്ചത്. ഗ്രാമപഞ്ചായത്തംഗം എ.എം. നിഷാന്ത് ഞാറുനടല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബിജു, ഫാ. സനീഷ്, ഫാ. ജോമി എന്നിവരാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.