കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ്: മന്ത്രി ജയലക്ഷ്മി പാലോട്ട് എത്തും

മാനന്തവാടി: കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ബൂത്ത്തല തെരഞ്ഞെടുപ്പുകളാണ് നടക്കുക. മന്ത്രി പി.കെ. ജയലക്ഷ്മി തന്‍െറ ഏഴാം നമ്പര്‍ ബൂത്തിലെ പാലോട്ട് കമ്യൂണിറ്റി ഹാളില്‍ കമ്മിറ്റി രൂപവത്കരണത്തിനത്തെും. വൈകീട്ട് നാലിനാണ് തെരഞ്ഞെടുപ്പ്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ 10ാം നമ്പര്‍ ബൂത്തില്‍ നെല്ലിക്കല്‍ തറവാട് വീട്ടില്‍ കമ്മിറ്റി രൂപവത്കരണത്തില്‍ പങ്കെടുക്കും. രണ്ടുപേരും വാളാട് മണ്ഡലത്തിലുള്‍പ്പെട്ടവരാണ്. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ബൂത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്ന കെ.പി.സി.സി നിര്‍ദേശത്തിന്‍െറ ഭാഗമായാണ് ഇവര്‍ ബൂത്തുകളിലത്തെുന്നത്. എട്ട് നിര്‍വാഹക സമിതിയംഗങ്ങള്‍ ഉള്‍പ്പെടെ 15 പേരെയാണ് ബൂത്തുതലത്തില്‍ തെരഞ്ഞെടുക്കുക. എ, ഐ ഗ്രൂപ്പുകള്‍ പരമാവധി ബൂത്തുകള്‍ പിടിക്കാനുള്ള നീക്കങ്ങളിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.