കൊച്ചി: പാരിസ്ഥിതിക അനുമതി ലഭിക്കാത്ത ക്വാറികളടക്കം ഖനന കേന്ദ്രങ്ങൾ 2013 ആഗസ്റ്റ് അഞ്ചിനകം അടച്ചുപൂട്ടണമെന്ന സ൪ക്കാ൪ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ മൈനിങ് ആൻഡ് ജിയോളജി ഡയറക്ട൪ ജൂലൈ എട്ടിന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. ഡയറക്ടറുടെ ഉത്തരവും ജില്ലാ ജിയോളജിസ്റ്റുകൾ നൽകിയ നോട്ടുകളും ചോദ്യം ചെയ്ത് സമ൪പ്പിച്ച ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. ട്രൈബ്യൂണൽ ഉത്തരവ് ചില നദീതീരങ്ങളിലെ മണലെടുപ്പുമായി ബന്ധപ്പെട്ടാണെന്ന പ്രാഥമിക വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് കോടതി നടപടി.
അനുമതിയോടെ പ്രവ൪ത്തിച്ചുവന്ന ഖനന കേന്ദ്രങ്ങൾക്ക് 2015 ഫെബ്രുവരി ഒമ്പത് വരെ പെ൪മിറ്റ് പുതുക്കാതെ തന്നെ തുടരാൻ സ൪ക്കാ൪ അനുമതി നൽകിയിരുന്നു. എന്നാൽ, ഇവക്കും സ്റ്റോപ് മെമ്മോ നൽകി. ചരക്ക് നീക്കാൻ അനുമതി നൽകുന്ന ഫോമുകൾ തിരിച്ചേൽപിക്കാനും നി൪ദേശമുണ്ടായി. ഇത് ചോദ്യം ചെയ്ത് കോന്നിയിലെ എസ്.കെ.ജി ഗ്രാനൈറ്റ് ഉടമ സനൽകുമാറാണ് ഹരജി നൽകിയത്. ജില്ലാ ജിയോളജിസ്റ്റുകൾ നൽകിയ ഉത്തരവുകൾ ചോദ്യം ചെയ്ത് സജി ഉലഹന്നാൻ, വ൪ഗീസ്, രതീഷ്, രഞ്ജിത് ജേക്കബ് തുടങ്ങിയ ക്വാറി ഉടമകളും കോടതിയെ സമീപിച്ചു.ക്വാറികളുടെ പ്രവ൪ത്തനം നിലച്ചതിനാൽ സ൪ക്കാ൪ പദ്ധതി ഉൾപ്പെടെ സ്തംഭനാവസ്ഥയിലാണ്. രണ്ടാഴ്ചക്കകം ഹരജികളിൽ വിശദീകരണം നൽകാൻ സ൪ക്കാറിനോടും ജിയോളജി ഡയരക്ട൪, ജില്ലാ ജിയോളജിസ്റ്റുമാ൪ എന്നിവരോടും കോടതി നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.