അനുകൂല റിപ്പോര്‍ട്ടെന്ന് സൂചന

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ കേന്ദ്ര സഹായത്തോടെ ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കുന്നതു സംബന്ധിച്ച് വിദഗ്ധസമിതി അനുകൂല റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ട്രോമാ കെയര്‍ യൂനിറ്റ് അനുവദിക്കുന്നതു സംബന്ധിച്ചുള്ള സൗകര്യങ്ങളും മറ്റും പരിശോധിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വിദഗ്ധ സംഘം ജില്ലാ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം ആശുപത്രി ഭരണസമിതിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ അഭാവം ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്നതിനെ സംബന്ധിച്ച് സമിതിയെ ധരിപ്പിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടുകയാണെങ്കില്‍ അഞ്ചുകോടി രൂപയുടെ പദ്ധതിയാണ് ജില്ലാ ആശുപത്രിക്ക്. വാഹനാപകടങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര അപകടങ്ങള്‍, പൊള്ളല്‍ എന്നിവക്കായിരിക്കും ട്രോമാകെയര്‍ പ്രധാനമായും ചികിത്സ നല്‍കുക. ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ രോഗികള്‍ക്ക് നല്‍കാന്‍ ഇതുമൂലം സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.