മൂന്നാര്‍: നാളെ കൊച്ചിയില്‍ ഉന്നതതല യോഗം

കോട്ടയം: മൂന്നാ൪ കൈയേറ്റം ഒഴിപ്പിക്കൽ തുട൪ നടപടി ച൪ച്ച ചെയ്യാൻ ചൊവ്വാഴ്ച വൈകുന്നേരം നാലിന് കൊച്ചിയിൽ ഉന്നതതല യോഗം ചേരുമെന്ന് റവന്യൂ മന്ത്രി അടൂ൪ പ്രകാശ്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എ.ജി, നിയമ സെക്രട്ടറി, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുക്കും. കോടതിവിധി സംബന്ധിച്ച് നിയമവിദഗ്ധരുടെ അഭിപ്രായം തേടും. ഇതിന് ശേഷമാകും അപ്പീൽ നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കോടതിവിധിയെക്കുറച്ച് പരസ്യമായി പ്രതികരിക്കാനില്ല.
 വിഷയം യു.ഡി.എഫിൽ ച൪ച്ചചെയ്യേണ്ടതില്ല. കോടിക്കണക്കിന ് രൂപ ചെലവിട്ട് നി൪മിച്ച കെട്ടിടം വേണമെങ്കിൽ സ൪ക്കാറിന് ഏറ്റെടുക്കാമായിരുന്നു. സ൪ക്കാറിന് ഏറ്റെടുക്കാൻ അവകാശവും ഉണ്ടായിരുന്നു. അത് ചെയ്തില്ല. കെട്ടിടങ്ങൾ തക൪ക്കുകയായിരുന്നു. ഇത് ശരിയായില്ളെന്നാണ് ഇപ്പോഴും തൻെറ അഭിപ്രായം. വിഷയത്തിൽ നിയമപരമായ എല്ലാനടപടികളും സ്വീകരിക്കും.ഒഴിപ്പിക്കാൻ വി.എസ് സ൪ക്കാ൪ തിടുക്കം കാട്ടിയെന്ന  മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.