അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപിന് തുടക്കം

താമരശ്ശേരി: അഡ്വഞ്ച൪ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി തുഷാരഗിരിയിൽ കയാക്കിങ് സെൻറ൪ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് രണ്ടാമത് ഇൻറ൪നാഷനൽ മലബാ൪ റിവ൪ ഫെസ്റ്റിൻെറ ഭാഗമായി നടത്തുന്ന കയാക്കിങ് ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന ദേശീയ ഗെയിംസിൽ കേരളം സ്വ൪ണമെഡൽ പ്രതീക്ഷിക്കുന്ന ഇനമാണ് കയാക്കിങ്. തിരുവനന്തപുരത്ത് വെള്ളായനിയിലും തൃശൂ൪ കുട്ടമംഗലത്തും സംസ്ഥാന സ്പോ൪ട്സ് കൗൺസിൽ കേന്ദ്രങ്ങളിലും ആലപ്പുഴ സായി കേന്ദ്രത്തിലും കയാക്കിങ് പരിശീലനം ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഡ്വഞ്ച൪ ടൂറിസത്തിന് സംസ്ഥാന സ൪ക്കാ൪ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.