കൊല്ലം : മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്രവാദിയുടെ സഹായികൾ പൊലീസ് പിടിയിലായി. സഹായികളായ മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അൻസ൪ എന്നിവരാണ് പിടിയിലായത്.
പൊലീസ് പിടിയിലായ ഒന്നാംപ്രതി മാവേലിക്കര നൂറനാട് ആദിക്കാട്ടുകുളങ്ങര ബിസ്മി മൻസിലിൽ സിറാജുദ്ദീൻ (36) കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. യുവതി മരിച്ച ദിവസം മുതൽ ഒളിവിലായിരുന്ന ഇയാളെ പത്തനംതിട്ടയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 13നാണ് മന്ത്രവാദ ചികിത്സക്കിടെ കരുനാഗപ്പള്ളി തഴവ കണ്ണങ്കരകുറ്റിയിൽ ഹസൻകുഞ്ഞിൻെറ മകൾ ഹസീന (27) ദാരുണമായി കൊലചെയ്യപ്പട്ടത്. ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് പൊലീസ് ഇടപെട്ടത്. തുട൪ന്ന് യുവതിയുടെ പിതാവിനെയും മന്ത്രവാദിയുടെ സഹായിയായ റിട്ട. അധ്യാപകനെയും അറസ്റ്റ് ചെയ്തു. സഹായി കബീ൪ രണ്ടാം പ്രതിയും യുവതിയുടെ പിതാവ് ഹസൻകുഞ്ഞ് മൂന്നാം പ്രതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.