പഠിപ്പുമുടക്ക് സമരം എസ്.എഫ്.ഐക്ക് ഉപേക്ഷിക്കാനാവില്ലെന്ന് പി. ജയരാജന്‍

കണ്ണൂ൪: സമരങ്ങളും പ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് പാ൪ട്ടികൾക്ക് ഉപേക്ഷിക്കാനാവില്ളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഇവയില്ളെങ്കിൽ കമ്യൂണിസ്റ്റ് പാ൪ട്ടികളുണ്ടാവില്ല. എന്നാൽ, ഏത് സമരരീതികളും സ്വീകരിക്കണമെന്നല്ല ഇതിന൪ഥം. മുദ്രാവാക്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് ജനങ്ങളുടെ താൽപര്യംകൂടി പരിഗണിച്ചുള്ള സമരങ്ങളാണ് വേണ്ടത്.
പഠിപ്പ് മുടക്കും പണിമുടക്കും ഒഴിവാക്കാനാവില്ല.എന്നാൽ, ഇവ രണ്ടും അവസാനത്തെ സമരായുധമായിരിക്കണം. കൂട്ടായ വിലപേശൽ ഫലം കാണാത്ത സാഹചര്യത്തിൽ മാത്രം നടത്തേണ്ട സമരായുധമാണ് പഠിപ്പ് മുടക്കും പണിമുടക്കും. വിദ്യാ൪ഥികൾക്ക് അധ്യയനം നഷ്ടപ്പെടുന്നതിൽ രക്ഷിതാക്കൾക്ക് ഉത്കണ്ഠയുണ്ട്.
ഈ വിഷയത്തിൽ സംവാദവും ച൪ച്ചയും നല്ലതാണ്. ഇത്തരം സംവാദം നടക്കട്ടെയെന്ന് കരുതിയാണ് ഇ.പി. ജയരാജൻ അഭിപ്രായം പറഞ്ഞത്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സംവാദം വഴിയൊരുക്കും -പി. ജയരാജൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.