ഡി.എല്‍.എഫ് തീരദേശനിയമം ലംഘിച്ചെന്ന് വിദഗ്ധസമിതി

കൊച്ചി: ഡി.എൽ.എഫിൻെറ കെട്ടിടനി൪മാണ സഥലത്ത് തീരദേശ പരിപാലനസമിതി നിയോഗിച്ച മൂന്നംഗ വിദഗ്ധസമിതി പരിശോധന നടത്തി. വിശദമായ പരിശോധനാ റിപ്പോ൪ട്ട് വിദഗ്ധസമിതി നാളെ തീരദേശ പരിപാലനസമിതിക്ക് കൈമാറും.

തീരദേശനിയമം ലംഘിച്ചാണോ നി൪മാണമെന്ന് കണ്ടെത്താൻ സ്ഥലത്ത് പൂ൪ണമായ സ൪വെ നടത്തണം. ഇതിനായി റവന്യു വകുപ്പിന് നി൪ദേശം നൽകിയിട്ടുണ്ട്. പൂ൪ണമായ സ൪വെ നടന്നാലെ പുഴ എത്രത്തോളം കയ്യേറിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും വിദഗ്ധസമിതി വിലയിരുത്തി.

അതേസമയം, അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തിൽ നടപടി പാടില്ളെന്നും വിദഗ്ധസമിതി റിപ്പോ൪ട്ടിലെ വിവരങ്ങൾ പുറത്തുവിടരുതെന്നും ഹൈകോടതി ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.