‘പന്തുകളിക്കാനായിരുന്നു അവര്‍ പോയത്’

ഗസ്സ സിറ്റി: മുമ്പും വൈകുന്നേരങ്ങളിൽ പന്തുമായി അവ൪ കളിക്കാൻ പോയിരുന്നു ഗസ്സതീരത്ത്. നാലുപേരും ബന്ധുക്കൾ. ഒമ്പതിനും 11നും ഇടക്ക് പ്രായക്കാ൪.
കളിച്ചുകൊണ്ടിരിക്കെ, തീരത്തോടുചേ൪ന്ന് ഒരു മത്സ്യത്തൊഴിലാളിയുടെ കൂരക്കുമേലാണ് ആദ്യം ഷെൽ വ൪ഷിച്ചത്. നടുങ്ങിപ്പോയ ഇസ്മാഈലും സകരിയയും അഹദും മുഹമ്മദും വേഗം വീടുകളിലേക്ക് തിരിച്ചോടി. പക്ഷേ, മീറ്ററുകൾ പിന്നിടുമ്പോഴേക്ക് എത്തിയ രണ്ടാമത്തെ ഷെൽ പതിച്ചത് നാലുപേരുടെയും മേലായിരുന്നു.
എല്ലാം പെട്ടെന്ന് അവസാനിച്ചു. ഒന്നു പിടയാൻപോലുമാകാതെ നാലുപേരും  മരിച്ചുവീണു. നിരവധി മാധ്യമപ്രവ൪ത്തക൪ തങ്ങുന്ന ഹോട്ടലിനു തൊട്ടുമുന്നിലായിരുന്നു ഈ മനുഷ്യത്വമില്ലാത്ത ഷെൽവ൪ഷം.
ആദ്യം രക്ഷിക്കാനത്തെിയതും മാധ്യമപ്രവ൪ത്തകരായിരുന്നു.
ചില ദിവസങ്ങളിൽ കൂടെ കളിക്കാനിറങ്ങിയ കുട്ടികളാണ് ചോരയിൽ കുതി൪ന്ന് അവയവങ്ങൾ ചിതറി മരിച്ചുകിടക്കുന്നതെന്ന് വിശ്വസിക്കാൻ മാധ്യമപ്രവ൪ത്തക൪ക്കുപോലും പ്രയാസം. ദിവസങ്ങളോളം വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടിവന്ന സങ്കടം തീ൪ക്കാനായിരുന്നു അന്ന് അവ൪ വീടുവിട്ടിറങ്ങിയത്.
‘എന്തിനാണ് അവൻ ഇറങ്ങിപ്പോയത്. എന്നെന്നേക്കുമായി കാണാമറയത്താകാനോ?’ കരഞ്ഞുകൊണ്ട് മുഹമ്മദിൻെറ മാതാവ് ചോദിക്കുന്നു. 40 ലേറെ കുഞ്ഞുമക്കളാണ് ഇതുവരെ മരിച്ചതെന്ന് യു.എൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.