ഇസ്രായേലിലേക്ക് തുരങ്കം നിര്‍മിക്കാന്‍ ശ്രമം; എട്ടുപേര്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: തുരങ്കം വഴി ദക്ഷിണ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഗസ്സയിലെ പോരാളികളെ കൊലപ്പെടുത്തിയതായി ഇസ്രായേൽ. സൂഫയിലെ ജൂത താമസകേന്ദ്രം ലക്ഷ്യമിട്ട് തുരങ്കം നി൪മിച്ച പോരാളികളാണ് ബോംബാക്രമണത്തിൽ മരിച്ചത്. 13 പേരടങ്ങുന്ന സംഘമാണ് ഗസ്സയിൽ നിന്ന് നൂറുകണക്കിന് മീറ്റ൪ തുരങ്കം തീ൪ത്ത് ആക്രമണം പദ്ധതിയിട്ടത്. എന്നാൽ, ഇവ൪ തുരങ്കത്തിൽ നിന്ന് പുറത്തുവന്ന ഉടൻ ഇസ്രായേൽ ബോംബറുകൾ ആക്രമിക്കുകയായിരുന്നു. എട്ടുപേ൪ മരിച്ചപ്പോൾ അഞ്ചുപേ൪ രക്ഷപ്പെട്ടു. ഹമാസ് പോരാളികളാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പറയുന്നു. എന്നാൽ, തങ്ങളുടെ പോരാളികൾ സംഭവത്തിൽ മരിച്ചിട്ടില്ളെന്ന് ഹമാസ് സായുധവിഭാഗമായ ഖസാം ബ്രിഗേഡ് വ്യക്തമാക്കി.
വ്യാഴാഴ്ച മാത്രം 37 തവണയാണ് ഇസ്രായേൽ ഗസ്സ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഏഴു റോക്കറ്റുകൾ തിരിച്ചുതൊടുത്തതിൽ മൂന്നെണ്ണം പ്രതിരോധിച്ചു. നാലെണ്ണം വയലിൽ പതിച്ചതിനാൽ ആളപായമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.