ആറ് ഗ്വണ്ടാനമോ തടവുകാരെ ഉറുഗ്വായിലേക്ക് മാറ്റുന്നു

വാഷിങ്ടൺ: കുറ്റക്കാരല്ളെന്ന് കോടതി കണ്ടത്തെിയ ആറു പേരെ യു.എസ് ഗ്വണ്ടാനമോയിൽനിന്ന് മാറ്റുന്നു.
കുറ്റവാളികളല്ളെന്നു കണ്ട് മോചനത്തിന് നേരത്തേ അനുമതി ലഭിച്ച 70 പേരിൽപെട്ട നാലു സിറിയക്കാ൪, ഒരു ഫലസ്തീനി, ഒരു തുനീഷ്യൻ പൗരൻ എന്നിവരെയാണ് ഉറുഗ്വായിലേക്ക് മാറ്റുന്നത്. 143 പേരാണ് ഇപ്പോഴും ഗ്വണ്ടാനമോ തടവിൽ കഴിയുന്നത്.
കഴിഞ്ഞ മേയിൽ ഒരു യു.എസ് സൈനികനുപകരം അഞ്ച് അഫ്ഗാൻ തടവുകാരെ ഗ്വണ്ടാനമോയിൽനിന്ന് മോചിപ്പിച്ചിരുന്നു. ഗ്വണ്ടാനമോ അടച്ചുപൂട്ടുമെന്ന് വ൪ഷങ്ങൾക്കുമുമ്പ് ഒബാമ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കടുത്ത ആഭ്യന്തര എതി൪പ്പിനെ തുട൪ന്ന് വ൪ഷങ്ങളായി ആവശ്യമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.