മൈഗ്രെയ്ന്‍ കണ്ടുപിടിക്കാന്‍ ആപ്

സിംഗപ്പൂ൪: മൈഗ്രെയ്ൻ തലവേദനയുടെ കാരണങ്ങൾ കണ്ടുപിടിക്കാനും അത് തടയാനുളള മാ൪ഗങ്ങൾ നി൪ദേശിക്കാനും സഹായിക്കുന്ന സ്മാ൪ട്ട്ഫോൺ ആപ്ളിക്കേഷൻ. സിംഗപ്പൂരിലെ ഹീലിൻറ് എന്ന കമ്പനിയാണ് മൈഗ്രെയ്ൻ ബഡ്ഡി എന്ന പേരിൽ ആപ് പുറത്തിറക്കിയത്. ഉപഭോക്താവിനോട് മൈഗ്രെയ്ൻ, ശീലങ്ങൾ, മരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഈ ആപ് ചോദിക്കും. കൂടാതെ ഉറക്കത്തിൻെറ വിവരങ്ങളും ചലനവും സെൻസറുകൾ ഉപയോഗിച്ച് ശേഖരിക്കും. ആവശ്യമായ രേഖകൾ ലഭിച്ചുകഴിഞ്ഞാൽ , രോഗലക്ഷണങ്ങളും കാരണങ്ങളും ഉൾപ്പെടുത്തിയുള്ള റിപ്പോ൪ട്ട് ആപ് നൽകും. രോഗിക്ക് ചേരുന്ന മരുന്നും ഈ ആപ് നി൪ദേശിക്കുമെന്നാണ് നി൪മാതാക്കൾ പറയുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.