കണ്ണൂര്‍: പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണസമിതിയിലുള്ള 11പേരും മത്സരരംഗത്ത്. ജില്ലാ സെക്രട്ടറി കെ.ജെ. മാത്യു (കുടിയാന്മല), പ്രസിഡന്‍റ് കെ.എം. മനോജ്കുമാര്‍ (കണ്‍ട്രോള്‍ റൂം), വൈസ് പ്രസിഡന്‍റ് വി.വി. മനോജ് (എ.ആര്‍. ക്യാമ്പ്), ജോയന്‍റ് സെക്രട്ടറി പി.എം. ഹബീബ് റഹ്മാന്‍ (ആലക്കോട്), ട്രഷറര്‍ ടി. ബേബി (എ.ആര്‍ ക്യാമ്പ്), എക്സിക്യൂട്ടിവ് അംഗങ്ങളായ ബോസ് കൊച്ചുണി (എടക്കാട്), ടി.സി. രാജീവന്‍ (ട്രാഫിക്), പി.സി. രവീന്ദ്രന്‍ (ന്യൂമാഹി), കെ. മുനീര്‍ (ഇരിക്കൂര്‍), അനിഴന്‍ (കണ്ണപുരം), വി. സജിത് (എ.ആര്‍ ക്യാമ്പ്) എന്നീ നിലവിലെ ഭാരവാഹികളാണ് 24ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 69 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ലോക്കല്‍ പൊലീസിലേക്ക് 45 സീറ്റുകളും എ.ആര്‍ ക്യാമ്പിലേക്ക് 21 സീറ്റുകളുമാണുള്ളത്. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ എന്നീ സ്പെഷല്‍ യൂനിറ്റുകളുമുണ്ട്. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ മൂന്നു സീറ്റും പയ്യന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ് സ്റ്റേഷനുകളില്‍ രണ്ടുവീതം സീറ്റുകളുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുവര്‍ഷമാണ് കാലാവധി. കഴിഞ്ഞ തവണ 11 സീറ്റുകള്‍ എല്‍.ഡി.എഫ് അനുഭാവികള്‍ക്ക് ലഭിച്ചിരുന്നു. പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പില്‍ സി.പി.എം പക്ഷത്തുനിന്നും ശക്തമായ ചേരിയുണ്ടായിരുന്നുവെങ്കിലും സൊസൈറ്റി നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ജില്ലാ പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് സി.പി.എം അനുകൂലികള്‍ തയാറാവില്ളെന്നാണ് യു.ഡി.എഫ് പക്ഷം കരുതുന്നത്. ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിനെക്കൊണ്ട് ചെയ്യിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ പറയുന്നത്. വലിയ സംഘര്‍ഷങ്ങളോ പൊലീസുകാര്‍ക്കിടയില്‍ ചേരിപ്പോരോ ഇല്ലാതെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.