ഈ ആക്രമണം ഫലസ്തീനികളെ ഉണര്‍ത്തിയിട്ടുണ്ട്

ഈ ഇസ്രായേൽ ഭീകരതക്ക് കാരണം മൂന്ന് ജൂത കുടിയേറ്റക്കാരുടെ കൊലയല്ല, മറിച്ച് നെതന്യാഹുവിൻെറ രാഷ്ട്രീയ കണക്കുകൂട്ടലുകൾ മാത്രമെന്ന് പ്രമുഖ ഫലസ്തീനി എഴുത്തുകാരൻ റംസി ബറൂദ്

ദക്ഷിണ വെസ്റ്റ്ബാങ്കിലെ ഹെബ്രോണിൽ മൂന്ന് ജൂത കുടിയേറ്റക്കാരുടെ -അഫ്തലി ഫ്രെനകെൽ, ഗിലാഡ് ഷാ൪ (ഇരുവ൪ക്കും 16), ഇയാൽ യിഫ്രാച് (19)- മൃതദേഹങ്ങൾ കണ്ടത്തെിയത് ഇസ്രായേലിനെ ദു$ഖിതയാക്കിയപ്പോൾ ലോകവും അവ൪ക്കൊപ്പം വേദനയിൽ പങ്കുകൊണ്ടിരുന്നു.
ഇനിയും വ്യക്തമല്ലാത്ത കാരണങ്ങളാൽ 18 ദിവസങ്ങൾക്ക് മുമ്പായിരുന്നു അവരെ കാണാതായത്. അപ്രതീക്ഷിതമായ ഈ ദുരന്തം കുടിയേറ്റ ജീവിതവുമായി ബന്ധപ്പെട്ട കടുത്ത യാഥാ൪ഥ്യങ്ങൾ ബോധ്യപ്പെടുത്താനും പൊതുസമൂഹത്തെ സൈനികവത്കരിക്കുന്നതിൻെറ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും ഇസ്രായേലിനെ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. കാരണം, അവരിലൊരാൾ സ്ഥിരമായി ഫലസ്തീനികളെ അപകീ൪ത്തിപ്പെടുത്തിയവനും മറ്റൊരാൾ അധിനിവേശ സൈനികനുമായിരുന്നു.
ഒരാൾ സൈനികനായിട്ടുപോലും കൊല്ലപ്പെട്ട മൂന്നുപേരെയും ഹതഭാഗ്യരായ യുവാക്കളായി ചിത്രീകരിച്ച വാ൪ത്താ അവതാരക൪ പക്ഷേ, സംഭവത്തിലേക്കു നയിച്ച യാഥാ൪ഥ്യങ്ങൾ കാണാതെപോയി. നാട്ടുകാരായ അറബികളെ കുടിയൊഴിപ്പിച്ച് നിരന്തരം പുതിയ ജൂത കുടിയേറ്റങ്ങൾ നി൪മിക്കുക വഴി മനസ്സുകളിൽ രൂപപ്പെട്ട കടുത്ത വെറുപ്പും അസഹിഷ്ണുതയും ആരും കണ്ടില്ല. മൃതദേഹങ്ങൾ കണ്ടുകിട്ടും മുമ്പെ ബിന്യമിൻ നെതന്യാഹുവിൻെറ തനിനിറം ഏവ൪ക്കും വ്യക്തമായിരുന്നു. മന്ത്രിമാരായ അവിഗ്ഡ൪ ലീബ൪മാൻ, നാഫ്റ്റലി ബെന്നറ്റ്, ഡാനി ഡാനൺ പോലുള്ളവ൪ കാര്യങ്ങൾ നടത്താനുണ്ടാകുമ്പോൾ അധിനിവേശം എത്ര സമാധാനപൂ൪ണമാകുമെന്നും അറിയാം. പക്ഷേ, വിഷയം കുട്ടികളുമായി (അങ്ങനെയാണ് നെതന്യാഹു ഇവരെ വിളിച്ചത്) ബന്ധപ്പെട്ടാകുമ്പോൾ എല്ലാം വൈകാരികമായിരിക്കുമല്ളോ.
കാണാതായ കുടിയേറ്റക്കാരുടെ വിഷയത്തിൽ സ്വാഭാവികമായും സഹതാപമുണ്ടായിരുന്നു. പക്ഷേ, ഗസ്സക്കു മേലുള്ള യുദ്ധമായി അത് മാറിയതോടെ എല്ലാം പെട്ടെന്ന് അവസാനിച്ചു. യുവാക്കളുടെ കൊലപാതകത്തിനു പകരമാവുന്നതിനു പകരം നെതന്യാഹുവിൻെറ നേരത്തേയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമായിരുന്നു ഈ ആക്രമണം.
ഇസ്രായേലിലും ജറൂസലമിലും വെസ്റ്റ്ബാങ്കിലുമായി ഫലസ്തീനികളെ കൂട്ടക്കൊല നടത്തുന്ന കാഴ്ചയായിരുന്നു പിന്നീട്. നൂറുകണക്കിന് ഫലസ്തീനികളെയും ഹമാസ് അനുഭാവികളെയും കൂട്ട അറസ്റ്റും നടത്തി.
യുവാക്കളുടെ മരണത്തിൽ പങ്കില്ളെന്ന് ഹമാസ് വ്യക്തമാക്കിയതാണ്. അവരുടെ സൈനിക വിഭാഗം നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരിക്കലും ഹമാസ് മടിക്കാറില്ളെന്നത് ഇസ്രായേലിനു പോലും അറിയാവുന്നതുമാണ്.
ഈ ആക്രമണത്തിന് മൂന്നു ജൂത കുടിയേറ്റക്കാരുടെ കൊലയുമായി ബന്ധമില്ളെന്നുറപ്പ്. മറിച്ച്, അവ൪ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള രാഷ്ട്രീയ പശ്ചാത്തലവുമായി പൂ൪ണമായി ബന്ധപ്പെട്ടതും.
മേയ് 15ന് നഖ്ബ അനുസ്മരണത്തിൽ പങ്കെടുത്ത 17ഉം 16ഉം വയസ്സുള്ള രണ്ട് ഫലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. അവരിലൊരാളായ നദീം പ്രകടനത്തിൽ പോലും പങ്കെടുത്തില്ളെന്ന് വിഡിയോ ദൃശ്യങ്ങൾ പറയുന്നു.
66 വ൪ഷം മുമ്പ് സയണിസ്റ്റ് അധിനിവേശത്തെ തുട൪ന്ന് 10 ലക്ഷത്തോളം ഫലസ്തീനികൾ കൂട്ട പലായനം ചെയ്യേണ്ടിവന്ന സംഭവത്തിൻെറ അനുസ്മരണമാണല്ളോ നഖ്ബ ദിനം. അന്നത്തെ ഫലസ്തീൻെറ ചാരങ്ങളുടെമേലാണ് ഇസ്രായേൽ സ്ഥാപിക്കപ്പെടുന്നത്.
ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഈ കൊലപാതകങ്ങൾ. ഇവ ഫലസ്തീനിയുടെ യഥാ൪ഥ പ്രശ്നത്തെക്കുറിച്ച് പുതിയ ബോധ്യം നൽകാൻ സഹായകമായി, പ്രായം തള൪ത്തിയ ഫലസ്തീൻ ‘പ്രസിഡൻറ്’ മഹ്മൂദ് അബ്ബാസും അദ്ദേഹത്തിൻെറ കൂട്ടാളികളും പറയാത്ത കാര്യങ്ങളെക്കുറിച്ചും.
മറുവശത്ത്, മൂന്നു കുടിയേറ്റ യുവാക്കളുടെ വധം ജൂതരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. ‘അറബികൾക്ക് അന്ത്യം’ എന്ന ബാന൪ ഉയ൪ത്തി സംഗമിച്ചവ൪ മുഹമ്മദ് അബൂ ഖദീ൪ എന്ന 17കാരനെ ജീവനോടെ ചുട്ടുകൊന്നു. ഇതോടെ, 1987ലും 2000ത്തിലും ഫലസ്തീനികൾക്കിടയിലുണ്ടായ ഉണ൪വ് വീണ്ടും അവരിൽ തിരിച്ചുകൊണ്ടുവരാൻ തുട൪ സംഭവങ്ങൾ സഹായകമായി.
ഇനിയും ഒരു മൂന്നാം ഇൻതിഫാദ ഉണ്ടാകുന്ന പക്ഷം, മഹ്മൂദ് അബ്ബാസ് അധികാരത്തിൽ തുടരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.