സിനായില്‍ റോക്കറ്റാക്രമണം: എട്ടു മരണം

കൈറോ: ഇസ്രായേൽ അതി൪ത്തിയോടു ചേ൪ന്നുള്ള സിനായ് പട്ടണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണങ്ങളിൽ എട്ടു മരണം. സായുധ ഗ്രൂപ്പുകൾ സിനായിലെ സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് ലക്ഷ്യം തെറ്റി അരീഷിലെ തിരക്കുപിടിച്ച സൂപ്പ൪മാ൪ക്കറ്റിനു മുൻവശത്ത് പതിച്ചത്. ഏഴുപേ൪ മരിച്ചതിനു പുറമെ 25 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാമത്തെ ആക്രമണം സൈനിക കേന്ദ്രത്തിനുനേരെയായിരുന്നുവെന്നും ഒരാൾ കൊല്ലപ്പെട്ടതായും സൈന്യം സ്ഥിരീകരിച്ചു. ഏഴുപേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെ രണ്ടുറോക്കറ്റുകളാണ് പതിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.